പെൺകുട്ടിയുടെ ആത്മഹത്യ: ആൺസുഹൃത്ത് മതപരിവർത്തനത്തിന് നിർബന്ധിച്ചതിനെ തുടർന്നല്ലെന്ന് കുറ്റപത്രം

കൊച്ചി: കോതമംഗലത്ത് 23കാരി ആത്മഹത്യ ചെയ്തത് ആൺസുഹൃത്ത് മതപരിവർത്തനത്തിന് നിർബന്ധിച്ചതിനെ തുടർന്നല്ലെന്ന് കുറ്റപത്രം. സുഹൃത്ത് റമീസ് ബന്ധത്തിൽനിന്ന് പിന്മാറിയതിന്റെ നിരാശയിലാണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്ന് കുറ്റപത്രത്തിൽ പറയുന്നു.

ആത്മഹത്യയിലേക്ക് നയിച്ചത് റമീസും കുടുംബവും ചേർന്ന് മതപരിവർത്തനത്തിന് നിർബന്ധിച്ചത് കൊണ്ടാണെന്നായിരുന്നു പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ പരാതി. കേസിൽ കുടുംബവും ബി.ജെ.പിയും എൻ.ഐ.എ അന്വേഷണം ആവശ്യപ്പെട്ടിരുന്നു.

അതിനിടെ, റമീസിനെതിരെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതുൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി. പെൺകുട്ടിയുടെ ആത്മഹത്യാക്കുറിപ്പിൽ റമീസിനെയും മാതാപിതാക്കളെയും കുറിച്ച് പരാമാർശമുണ്ടായിരുന്നു. 

Tags:    
News Summary - kothamangalam Girl's suicide: No religious-conversion charge in Chargesheet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.