????? ???????? ?????? ????????? (??? ??????)

ഒാൺ​ലൈൻ ക്ലാസാ? അവു എൻചിനാ

കാസർകോട്​: ‘ഒാൺലൈൻ ക്ലാസാ? അവു എൻചിന?(അതെന്താണ്​)’. സ്​മാർട്ട്​​ ഫോണും ടി.വിയും ഇല്ലാത്ത കൊറഗ കോളനിയിലെ കുട്ടികളോട്​ ഒാൺലൈൻ ക്ലാസ്​ ജൂൺ ഒന്നിന്​ തുടങ്ങുമെന്നുപറഞ്ഞ എസ്​.ടി പ്രമോട്ടർ ഗോപാലയോട്​ കുട്ടികളുടെ മറുചോദ്യം ഇങ്ങനെയായിരുന്നു. അതും പറഞ്ഞ്​ അവർ കളിക്കാൻ ഓടി. ഇത്രയേയുള്ളൂ. ആദിവാസി ഉൗരുകളിലെ ഒാൺലൈൻ ക്ലാസി​​​െൻറ സ്​ഥിതി.

ടി.വിയും സ്​മാർട്ട്​ ഫോണും കണ്ടിട്ടില്ലാത്ത ഇൗ കുട്ടികളെ സാധാരണ ക്ലാസിലേക്ക്​ തന്നെ എത്തിക്കാൻ പാടുപെടുകയാണ്​.  അതുകൊണ്ട്​ തന്നെ  ഒാൺലൈൻ ക്ലാസിൽ നിന്ന്​ അവർ പൂർണമായും പുറത്തായി. പൊതു​വേ വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്നുവെന്ന്​ സെൻസസ്​ തന്നെ പ്രഖ്യാപിച്ച ഇൗ വിഭാഗത്തിലെ ഉൾപ്പെടെയുള്ള ആദിവാസി വിഭാഗത്തിൽപെട്ട കുട്ടികൾ സ്​മാർട്ട്​ യുഗത്തിലേക്ക്​ ഇനിയും കടന്നിട്ടില്ല. കേരളത്തിലെ ഏറ്റവും പ്രാക്​തന ഗോത്ര വർഗമായ കൊറഗ വിഭാഗം ഏറെയുള്ള പഞ്ചായത്താണ്​ ബദിയടുക്ക. പഠിക്കുന്ന കാര്യത്തിൽ കുട്ടികൾ ഏറെ പിറകിലുമാണ്​. 

‘ഡി.ഡി.ഇ ഒാഫിസിൽ നിന്ന്​ ഒാൺലൈൻ ക്ലാസിലേക്ക്​ കുട്ടികളുടെ പട്ടിക ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ച്​ പട്ടിക നൽകിയിരുന്നു. എന്നാൽ, കുട്ടികളാരും ടി.വിക്ക്​ മുന്നിലിരിക്കുകയോ മൊബൈൽ ആപ്​ ഉപയോഗിക്കുക​േയാ ചെയ്​തില്ല- എസ്​.ടി പ്രമോട്ടർ പുഷ്​പവേണി പറഞ്ഞു. കോളനികളിൽ ചില വീടുകളിൽ ടി.വിയുണ്ട്​. അവിടേക്ക്​ ടി.വി കാണാൻ പോകണമെന്ന്​ പറഞ്ഞിരുന്നു. എന്നാൽ, കുട്ടികൾ രാവിലെ മുതൽ പുറത്ത്​ പറമ്പിൽ കളിയാണ്​. ചിലർക്ക്​ ആൻഡ്രോയ്​ഡ്​ ഫോൺ ഉണ്ട്.​ എന്നാൽ, പഠിക്കാനുള്ള കാര്യത്തിന്​ ഉപയോഗിക്കാനറിയില്ലെന്ന്​ ​മറ്റൊരു പ്രമോട്ടർ ഗോപാല പറഞ്ഞു.  വിക്​ടേഴ്​സ്​ ചാനലിൽ  ക്ലാസ്​ പൊടിപൊടിക്കു​േമ്പാൾ കൊറഗ കുട്ടികൾ തിമിർത്തു കളിക്കുകയായിരുന്നു.

കേരളത്തിലെ അഞ്ചു പ്രാക്തന ഗോത്രവർഗ സമുദായങ്ങളിൽ ഒന്നാണ് ഇവർ.  2001 സെൻസസ് അനുസരിച്ച് 1882 ആണ് ഇവരുടെ ജനസംഖ്യ.  ‘ഒാൺലൈൻ ക്ലാസിലേക്ക്​ കുട്ടികളെ എത്തി​ക്കേണ്ടത്​ തദ്ദേശം സ്വയംഭരണ സ്​ഥാപനങ്ങളാണ്​. പുതിയ രീതിയല്ലെ? പരമാവധി കുട്ടികളെ എത്തിക്കാനായി എന്നാണ്​ കരുതുന്നത്​’ -ഡി.ഡി.ഇ കെ.വി. പുഷ്​പ പറഞ്ഞു.

Tags:    
News Summary - Koraga Community Online Class -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.