കൂടത്തായി കേസ്: നെറ്റ്ഫ്ലിക്‌സ് ഡോക്യുമെന്‍ററി തടയണമെന്ന ഹരജി തള്ളി

കോഴിക്കോട്: കൂടത്തായി കൊലപാത പരമ്പരയുമായി ബന്ധപ്പെട്ട നെറ്റ്ഫ്ലിക്‌സ് ഡോക്യുമെന്ററി തടയണമെന്നാവശ്യപ്പെട്ട് പ്രതി നല്‍കിയ ഹരജി കോടതി തള്ളി. കേസിലെ രണ്ടാം പ്രതി എം.എസ്. മാത്യുവാണ് ഹരജി നൽകിയത്. എരഞ്ഞിപ്പാലം പ്രത്യേക കോടതി ഹരജി തള്ളുകയായിരുന്നു.

നെറ്റ്ഫ്ലിക്സ് സംപ്രേഷണം ചെയ്യുന്ന ഡോക്യുമെന്ററി നിരോധിക്കണം എന്നായിരുന്നു ഹരജിയിലെ ആവശ്യം.

കേസിന്റെ വിചാരണ നടക്കുന്ന വേളയില്‍ ഇതേ വിഷയത്തെ കുറിച്ച് ഡോക്യുമെന്ററി സംപ്രേഷണം ചെയ്യുന്നത് സമൂഹത്തില്‍ പ്രതിക്കെതിരെ തെറ്റായ സന്ദേശം ഉണ്ടാക്കുമെന്നും ഇത് കേസിന്റെ വിചാരണയെ സ്വാധീനിക്കുമെന്നും കാണിച്ചായിരുന്നു മാത്യുവിന്റെ ഹരജി. 

Tags:    
News Summary - koodathayi case petition to ban netflix documentary rejected

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.