കൂടത്തായി: ടോം തോമസ് വധക്കേസിൽ ജോളിയുടെ അറസ്​റ്റ്​ രേഖപ്പെടുത്തി

താമരശ്ശേരി: കൂടത്തായി കൊലപാതക പരമ്പരയിലെ പൊന്നാമറ്റം ടോം തോമസ് കൊല്ലപ്പെട്ട കേസിലെ മുഖ്യപ്രതി ജോളിയുടെ (47) അ റസ്​റ്റ്​ രേഖപ്പെടുത്തി. ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് തോമസി​​െൻറ പിതാവാണ് ടോം തോമസ്. കുറ്റ്യാടി സി.ഐ എന്‍. സുന ില്‍കുമാറി​​െൻറ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് ചൊവ്വാഴ്ച കോഴിക്കോട് ജില്ല ജയിലിലെത്തി അറസ്​റ്റ്​ രേഖപ്പെ ടുത്തിയത്.

ജോളിയെ കോടതിയില്‍ ഹാജരാക്കുന്നതിനായി താമരശ്ശേരി മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതിയില്‍ പ്രൊഡക്ഷന്‍ വാറൻറിന് അപേക്ഷ നല്‍കി. കോടതി അനുമതി നല്‍കിയ സാഹചര്യത്തില്‍ ബുധനാഴ്ചതന്നെ അപേക്ഷ സമര്‍പ്പിച്ച് ജോളിയെ പൊലീസ് കസ്​റ്റഡിയില്‍ വാങ്ങാനാണ് അന്വേഷണസംഘത്തി​​െൻറ തീരുമാനം.

ഒന്നര വയസ്സുകാരി ആല്‍ഫൈന്‍ വധക്കേസില്‍ റിമാന്‍ഡ് കാലാവധി അവസാനിച്ച സാഹചര്യത്തില്‍ ജോളിയുടെയും സിലി വധക്കേസില്‍ റിമാന്‍ഡ് കാലാവധി കഴിഞ്ഞ എം.എസ്. മാത്യുവി​​െൻറയും റിമാന്‍ഡ് കാലാവധി 26 വരെ നീട്ടി. ജോളിയെ താമരശ്ശേരി മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. ആല്‍ഫൈന്‍ വധക്കേസില്‍ പൊലീസ് കസ്​റ്റഡിയിലായതിനാല്‍ മാത്യുവിനെ ഒന്നാം കോടതിയില്‍ ഹാജരാക്കാതെ റിമാന്‍ഡ് എക്‌സ്​റ്റന്‍ഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു.

ആല്‍ഫൈന്‍ കേസില്‍ മൂന്നുദിവസത്തേക്ക് പൊലീസ് കസ്​റ്റഡിയില്‍ വാങ്ങിയ മാത്യുവിനെ വീണ്ടും കസ്​റ്റഡിയില്‍ ആവശ്യപ്പെടേണ്ടെന്നാണ് അന്വേഷണസംഘത്തി​​െൻറ തീരുമാനം. അതിനാല്‍, മാത്യുവിനെ ജുഡീഷ്യല്‍ കസ്​റ്റഡിയിലേക്ക് വിടുന്നതിനായി താമരശ്ശേരി മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.

Tags:    
News Summary - koodathai murders; jolly arrested in tom thomas murder -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.