മാധ്യമങ്ങൾ വേട്ടയാടുന്നു; നിയമനടപടി സ്വീകരിക്കുമെന്ന് മജീദ്

ചാത്തമംഗലം: കൂടത്തായി കൊലപാതക പരമ്പരയുമായും എൻ.െഎ.ടിക്കു സമീപം രാമകൃഷ്​ണ​​​​െൻറ മരണവുമായും ബന്ധപ്പെടുത്തി ചാനലുകളും ഒാൺലൈൻ മാധ്യമങ്ങളുമടക്കം വേട്ടയാടുന്നതായി ബ്യൂട്ടി പാർലർ ഉടമ സുലൈഖയുടെ ഭർത്താവ് മജീദ്. സംശയത്തി​​​െൻറ പേരിൽ ചോദ്യംചെയ്തതിനാൽ കുറ്റവാളികളായി ചിത്രീകരിച്ച്​ സ്ഥാപനത്തെയും തങ്ങളെയും അപകീർത്തിപ്പെടുത്തിയതിന് അന്വേഷണം പൂർത്തിയാകുന്ന മുറക്ക് നിയമനടപടി സ്വീകരിക്കുമെന്നും മജീദ് ‘മാധ്യമ’ത്തോട് പറഞ്ഞു.

ഒരു മാസം മുമ്പ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെത്തി വിവരം തേടിയിരുന്നു. േജാളി, രാമകൃഷ്ണൻ എന്നിവരുമായുള്ള ബന്ധം ചോദിച്ചു. മരിച്ച രാമകൃഷ്​ണ​​​​െൻറ മകൻ രോഹിത്തി​​​െൻറ പരാതിയിൽ സംശയത്തി​​​െൻറ പേരിൽ മൊഴിയെടുക്കുക മാത്രമാണ് ചെയ്തത്. എന്നാൽ, പ്രതികളാണെന്ന രീതിയിലാണ് മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത്. എൻ.െഎ.ടിക്കടുത്ത് വലിയപൊയിലിൽ നടത്തിയിരുന്ന ബ്യൂട്ടി പാർലറിലെ നിരവധി കസ്​റ്റമർമാരിൽ ഒരാൾ മാത്രമാണ് ജോളി. എൻ.െഎ.ടിയിലെ അധ്യാപികയെന്ന് പറഞ്ഞതിനെ തുടർന്ന് ആ ബഹുമാനം നൽകിയിരുന്നു. എട്ടു വർഷംമുമ്പ് ഇൗ ബ്യൂട്ടി പാർലർ ഇവിടത്തെ ജീവനക്കാരിക്ക് വിറ്റാണ് മുക്കത്ത് തുടങ്ങിയത്. ഇവിടെയും കസ്​റ്റമറായി ഇടക്ക് ജോളി വരാറുണ്ടായിരുന്നു. ഭാര്യ പറഞ്ഞുള്ള അറിവല്ലാതെ ജോളിയുമായി കണ്ടുപരിചയമില്ല.

േജാളിയുടെ ഭർത്താവ് മരിച്ചപ്പോൾ ഭാര്യയോടൊപ്പമാണ്​ അവിടെ പോയത്. താൻ പുറത്ത് നിൽക്കുകയാണ് ചെയ്തത്. രാമകൃഷ്ണൻ നല്ല സുഹൃത്തായിരുന്നു. ജോളിയും രാമകൃഷ്ണനും തമ്മിൽ ബന്ധമുണ്ടോയെന്ന് അറിയില്ല. രാമകൃഷ്​ണ​​​​െൻറ മരണം േരാഹിത് വിളിച്ചുപറഞ്ഞാണ് അറിഞ്ഞത്. മുകളിലെ പറമ്പിൽ പണിയെടുക്കുന്നതിനിടെ ക്ഷീണം തോന്നി വരുകയും മടിയിലേക്കു കുഴഞ്ഞുവീഴുകയുമായിരുന്നുവെന്നാണ് പറഞ്ഞത്. അഞ്ച് ഏക്കർ സ്ഥലം വിറ്റതു സംബന്ധിച്ച് രോഹിത് സൂചിപ്പിച്ചിരുന്നു. പണം ലഭിക്കാത്തതിനെപ്പറ്റി പറഞ്ഞിട്ടില്ല. രാമകൃഷ്ണനിൽനിന്ന് വീടുപണിക്ക് കടം വാങ്ങിയിരുന്നു. മുക്കത്ത് കട തുടങ്ങിയശേഷം തിരിച്ചുനൽകി. കൊണ്ടോട്ടിയിൽ ഒരു സ്ഥാപനത്തിന് രാമകൃഷ്ണനുമായി ചേർന്ന് തുടക്കമിെട്ടങ്കിലും പൂർത്തിയായില്ല. മറ്റ് ബിസിനസ്, സാമ്പത്തിക ഇടപാടുകളൊന്നുമില്ല. ബാങ്കിൽനിന്നും മറ്റും ഒരു കോടിയോളം രൂപ ലോൺ എടുത്താണ് സ്ഥാപനങ്ങൾ തുടങ്ങിയതെന്നും മജീദ് പറഞ്ഞു.


രാമകൃഷ്​ണ​​​​െൻറ മരണം: കേസെടുത്തില്ലെന്ന് അസി. കമീഷണർ
ചാത്തമംഗലം: എൻ.െഎ.ടിക്കടുത്ത് ചേനോത്ത് മണ്ണിലിടത്തിൽ രാമകൃഷ്​ണ​​​​െൻറ മരണവുമായി ബന്ധപ്പെട്ട് മകൻ രോഹിത് നൽകിയ പരാതിയിൽ തൽക്കാലം കേസെടുത്തിട്ടില്ലെന്ന് ജില്ല ക്രൈം റെ​േക്കാഡ്സ്​ ബ്യൂേറാ അസി. കമീഷണർ ടി.പി. രഞ്ജിത്ത്​ പറഞ്ഞു. ഭൂമി ഇടപാടിലെ 55 ലക്ഷം രൂപ കിട്ടിയില്ലെന്നാണ് പ്രധാന പരാതി. പരാതിയെ തുടർന്ന് രാമകൃഷ്ണൻ, സുലൈഖ, മജീദ് എന്നിവരുടെ 11 ബാങ്ക് അക്കൗണ്ടുകളും ഇടപാടുകളും പരിശോധിക്കുന്നുണ്ട്. ടിപ്പർ േലാറി, കാർ, തുടങ്ങിയ വാഹനങ്ങൾ വാങ്ങിയിരുന്നു. റിയൽ എസ്​റ്റേറ്റ് ഇടപാടുമുണ്ടായിരുന്നു.

അതുവഴി പണം തീർന്നിട്ടുണ്ടോെയന്ന് സംശയമുണ്ട്. അന്വേഷണം നടക്കുന്നുണ്ട്. നിലവിൽ ദുരൂഹത സംബന്ധിച്ച് സൂചനകളൊന്നും കിട്ടിയിട്ടില്ല. മകൻ േരാഹിത്, കുടുംബാംഗങ്ങൾ, എൻ.െഎ.ടിക്കു സമീപം ബ്യൂട്ടി പാർലർ നടത്തിയിരുന്ന സുലൈഖ, ഭർത്താവ് മജീദ് എന്നിവരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ജോളിയുമായി ബന്ധപ്പെടുത്തുന്ന തെളിവുകൾ പ്രാഥമിക അന്വേഷണത്തിൽ ലഭിച്ചിട്ടില്ലെന്നും അസി. കമീഷണർ പറഞ്ഞു.

Full View

Tags:    
News Summary - koodathai murder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.