വടകര: കൂടത്തായി കൊലപാതകങ്ങളില്‍ പ്രതിയായ ജോളിയുടെ സുഹൃത്തും ബി.എസ്.എന്‍.എല്‍ ജീവനക്കാരനുമായ ജോണ്‍സണെ പയ്യോളിയിലെ ക്രൈംബ്രാഞ്ച് ഓഫിസില്‍ ചോദ്യം ചെയ്തു. ബുധനാഴ്ച വൈകീട്ട് മൂന്നുമണിവരെ അന്വേഷണ സംഘവും തുടര്‍ന്ന്, റൂറല്‍ എസ്.പി കെ.ജി. സൈമണിെൻറ നേതൃത്വത്തിലും ചോദ്യം ചെയ്തു.
ജോണ്‍സണെ ചോദ്യം ചെയ്യുന്നതിനെക്കുറിച്ചൊന്നും പറയാന്‍ കഴിയില്ലെന്ന് എസ്.പി പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവരില്‍ ഒരാളാണ് ജോണ്സണ്.
ജോളിയുമായുളള സൗഹൃദത്തെക്കുറിച്ചാണ് ജോണ്സണില്നിന്നും വിവരം തേടുന്നത്. വ്യാഴാഴ്ച ജോളിയെ കസ്റ്റഡിയില്‍ ലഭിക്കുന്ന മുറക്ക് ഇതുവരെ പൊലീസ് ശേഖരിച്ച വിവരങ്ങള്‍ മുന്‍നിര്‍ത്തിയാണ് ചോദ്യം ചെയ്യുക.
കട്ടപ്പനയിലെ ജ്യോത്സ്യൻ മുങ്ങി
കട്ടപ്പന: കൂടത്തായി കേസിലെ മുഖ്യപ്രതി ജോളിയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന കട്ടപ്പനയിലെ ജ്യോത്സ്യന് ഒളിവില്‍. ജോളിയും ജ്യോത്സ്യനും തമ്മിൽ ബന്ധമുണ്ടെന്ന സൂചനകൾക്ക് പിന്നാലെ ജോളിയുടെ കൊല്ലപ്പെട്ട ആദ്യ ഭർത്താവ് റോയിയുടെ ശരീരത്തില്‍ കണ്ടെത്തിയ ഏലസ് പൂജിച്ചുനല്‍കിയത് ഇയാളാണെന്ന വിവരവും പുറത്തുവന്നതോടെയാണ് മുങ്ങൽ. സിനിമ-രാഷ്ട്രീയ തലങ്ങളിൽ ബന്ധങ്ങളുള്ള കട്ടപ്പനയിലെ ഈ ജ്യോത്സ്യൻ ബുധനാഴ്ച രാവിലെ വരെ വീട്ടിലുണ്ടായിരുന്നു.
റോയിയുടെ മരണസമയത്ത് ഷർട്ടിെൻറ പോക്കറ്റിൽനിന്ന് ജ്യോത്സ്യെൻറ വിലാസമെഴുതിയ കാര്‍ഡും ഒപ്പം കടലാസിൽ കുറച്ചുപൊടിയും കണ്ടെത്തിയിരുന്നു. ഇതിലെ നിഗൂഢത നീക്കുന്നതിന് പൊലീസ് ചോദ്യംെചയ്യാനിരിക്കെയാണ് ജ്യോത്സനെ കാണാതായിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.