- 2002 ആഗസ്റ്റ് 22: റിട്ട.അധ്യാപികയായ അന്നമ്മ തോമസ്(57) മരിക്കുന്നു. ആട്ടിൻസൂപ്പ് കഴിച്ച ശേഷം ഛർദ്ദിക്കുകയും തളർന്ന് വീഴുകയുമായിരുന്നു. ഇവർ ആശുപത്രിയിലെത്തിക്കും മുമ്പേ മരിച്ചു.
- 2008 ആഗസ്റ്റ് 26: അന്നമ്മ തോമസിൻെറ ഭർത്താവും റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥനുമായ ടോം തോമസ് പൊന്നാമറ്റം(66) മരിക്കുന്നു. കപ്പ പുഴുക്ക് കഴിച്ചതിനെ തുടർന്ന് ഛർദ്ദിക്കുകയും തളർന്നു വീഴുകയും െചയ്തു. വായിൽ നിന്ന് നുരയും പതയും വന്ന ടോം തോമസ് ആശുപത്രിയിൽ എത്തും മുമ്പേ മരിച്ചു.
- 2011 സെപ്തംബർ 30: ടോം തോമസ്- അന്നമ്മ ദമ്പതികളുടെ മകനും കേസിൽ കസ്റ്റഡിയിലുള്ള ജോളിയുടെ ഭർത്താവുമായ റോയ് തോമസ്(40) മരിച്ചു. ഭക്ഷണം കഴിച്ച ശേഷം ശുചിമുറിയിലേക്ക് പോയ റോയ് തോമസ് അവിടെ ഛർദ്ദിച്ച് തളർന്നു വീഴുകയായിരുന്നു. അയൽക്കാരെത്തി റോയിയെ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്ക് മരണം നടന്നു.
- 2014 ഫെബ്രുവരി 24: അന്നമ്മ തോമസിൻെറ സഹോദരൻ എം എം. മാത്യു മഞ്ചാടിയിൽ(68) മരിക്കുന്നു. വൈകീട്ട് 3.30ഓടെ വീട്ടിൽ തളർന്നു വീഴുകയായിരുന്നു. ഈ സമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. സമീപത്ത് താമസിക്കുന്ന ജോളി വിവരമറിയിച്ചതിനെ തുടർന്നാണ് അയൽവാസികളെത്തുന്നത്. ആശുപത്രിയിൽ എത്തിക്കും മുമ്പേ മാത്യു മരിച്ചിരുന്നു.
- 2014 മെയ് മൂന്ന്: ടോം തോമസിൻെറ സഹോദരൻ സക്കറിയയുടെ കൊച്ചുമകൾ ആൽഫൈൻ ഷാജു(രണ്ട്) മരിക്കുന്നു. ആൽഫൈൻെറ സഹോദരൻെറ ആദ്യ കുർബാന ദിവസമായിരുന്നു അന്ത്യം. ഇറച്ചിക്കറി കൂട്ടി ബ്രഡ് കഴിച്ചതിനു പിന്നാലെ തളർന്ന് വീണ ആൽഫൈനെ ആശുപത്രിയിലെത്തിച്ചെങ്കിലും മൂന്നാം ദിവസം മരിക്കുകയായിരുന്നു.
- 2016 ജനുവരി 11: ടോം തോമസിൻെറ സഹോദര പുത്രൻ ഷാജുവിൻെറ ഭാര്യയും മരിച്ച ആൽഫൈൻെറ മാതാവുമായ സിലി ഷാജു(44) മരിക്കുന്നു. ഷാജുവിനെ ദന്ത ഡോക്ടറെ കാണിക്കാൻ പോയതായിരുന്നു. ജോളിയും ഒപ്പമുണ്ടായിരുന്നു. ഷാജു ഡോക്ടറുെട മുറിയിലേക്ക് പോയ ശേഷം പുറത്ത് കാത്തിരുന്ന സിലി, ജോളിയുടെ മടിയിലേക്ക് തളർന്നു വീഴുകയായിരുന്നു. വായിൽ നിന്ന് നുരയും പതയും വന്ന സിലിയെ ആശുപത്രിയിൽ എത്തിക്കും മുമ്പേ മരിക്കുകയായിരുന്നു.
- 2017 ഫെബ്രുവരി ആറ്: ടോം തോമസിൻെറ മകൻെറ ഭാര്യ ജോളി, ടോം തോമസിൻെറ സഹോദര പുത്രൻ ഷാജുവിനെ വിവാഹം കഴിക്കുന്നു.
koodathai deaths by Anonymous DfAgZ7 on Scribd
Full View
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.