കോന്നിയിലെ വനങ്ങളിൽ ഇനി മൂട്ടിപ്പഴത്തി​െൻറ മാധുര്യം നിറയും

പത്തനംതിട്ട: കോന്നിയുടെ വനഭംഗിക്ക് മാറ്റുകൂട്ടുവാൻ ഇനി മൂട്ടിപ്പഴത്തി​​െൻറ മാധുര്യവും നിറയും. പശ്ചിമ ഘട്ട മ ലനിരകളിൽ കാണുന്ന മൂട്ടിപ്പഴം കോന്നിയുടെ വനമേഖലയിൽ വിളഞ്ഞുതുടങ്ങി. പൂക്കളുടെ മനോഹാരിതയും കായ്കളുടെ ഭംഗിയും കൊണ്ട് ശ്രദ്ധയാകർഷിക്കുന്ന മൂട്ടിമരം നിത്യഹരിതമായ ഇലപ്പടർപ്പോടെ വളരുന്ന വൃക്ഷമാണ്.

ബക്കോറിയ കോർട്ടലിൻസിസ് എന്ന് ശാസ്ത്ര നാമമുള്ള മൂട്ടിപ്പഴം മരത്തി​​െൻറ തായ് തടിയിലാണ് ഉണ്ടാകുന്നത്. ജനുവരി മുതൽ മാർച്ച് വരെയുള്ള മാസങ്ങളിലാണ് മൂട്ടിമരം പൂവിട്ട് തുടങ്ങുക. ജൂൺ, ജൂലൈ മാസങ്ങളിൽ ഇവ പാകമാകും. മൂട്ടിപ്പുളി, മൂട്ടികായ്പ്പൻ, കുന്തപ്പഴം എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. മൂട്ടിപ്പഴത്തി​​െൻറ തോട് അച്ചാറിടുന്നതിനും ഉപയോഗിച്ചുവരു ന്നു.

കരടി, മലയണ്ണാൻ, വവ്വാൽ തുടങ്ങിയവയുടെ ഇഷ്​ട ഭക്ഷണമാണ് ഇത്. ജലാംശം, വിറ്റാമിൻ, പ്രോട്ടീൻ എന്നിവയും മൂട്ടിപ്പഴത്തിൽ കൂടുതലായി അടങ്ങിയിട്ടുണ്ട്. തണ്ണിത്തോട് ഗ്രാമപഞ്ചായത്തിലെ അലുവാംകുടി വനമേഖലയിലും മൂട്ടിപ്പഴം സമൃദ്ധമായി വിളയുന്നു. മുമ്പ്​ ആദിവാസി വിഭാഗത്തിൽ പെട്ടവർ മാത്രം ഉപയോഗിച്ച് വന്നിരുന്ന മൂട്ടിപ്പഴം ഇന്ന് സാധാരണ ജനങ്ങൾക്കും പ്രിയങ്കരമാണ്.

Tags:    
News Summary - Konni Forest Special Fruit Season -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.