??????????????? ???????? ???? ??????????????????? ?????. ????????? ?????? ????

കൊടുങ്ങല്ലൂരിൽ ബൈക്കും​ ബസും കൂട്ടിയിടിച്ച്​ യുവാവ്​ മരിച്ചു

കൊടുങ്ങല്ലൂർ: ടി.കെ.എസ്​ പുരത്ത്​ ബൈക്ക്​ ബസിലിടിച്ച്​ യുവാവ്​ മരിച്ചു. കൊടുങ്ങല്ലൂർ ആനാംപുഴ വെണ്ണാറപ്പറമ്പിൽ മുരുകേശ​െൻറ മകൻ അഖിൽ (24) ആണ്​ മരിച്ചത്​. ​

േദശീയപാത 17ൽ രാവിലെ 7.30ഒ​െടയാണ്​ അപകടം. അഖിൽ പറവൂർ കുഞ്ഞിതൈ ബോട്ട് യാർഡിലെ ജീവനക്കാരനാണ്​. ജോലി സ്​ഥലത്തേക്ക്​ പോകുന്നതിനിടെയാണ്​ അപകടം. അഖിൽ സംഭവ സ്​ഥലത്തു തന്നെ മരണ​െപ്പട്ടു.

എറണാകുളത്തു നിന്ന്​ തൃശൂരിലേക്ക്​ പോകുന്ന സ്വകാര്യ ലിമിറ്റഡ്​ സ്​റ്റോപ്പ്​ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസിനടയിലേക്ക്​ വീണ അഖിലി​െൻറ തലയിലൂടെ പിൻചക്രം കയറിയിറങ്ങുകയായിരുന്നു. കൊടുങ്ങല്ലൂർ പൊലീസെത്തി തുടർ നടപടികൾ സ്വീകരിച്ചു. മാതാവ്: ഷീബ. സഹോദരി: ആതിര

Tags:    
News Summary - kodungalloor accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.