കോൺഗ്രസും ബി.ജെ.പിയും ഇരട്ടപ്പെറ്റ സഹോദരമാരേ പോലെ -കോടിയേരി

കൊല്ലം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിൽ കോൺഗ്രസും ബി.ജെ.പിയും ഇരട്ടപ്പെറ്റ സഹോദരമാരേ പോലെയായിരുന്നുവെന്നും മുഖ്യമന്ത്രി പിരിച്ചുവിട്ട യോഗം ബഹിഷ്കരിച്ചത് കൊണ്ട് എന്ത് ഗുണമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ല കമ്മിറ്റിയുടെ നവീകരിച്ച ഓഫിസ് സമുച്ചയത്തി​​െൻറ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

സുപ്രീം കോടതി വിധി നടപ്പാക്കുകയെന്നതാണ് സർക്കാർ നിലപാട്. സ്ത്രീ പ്രവേശന്തതിന് അനുകൂല നിലപാടാണ് സി.പി.എമ്മി​​േൻറത്. ഞങ്ങൾ ചെയ്തതാണ് ശരിയെന്ന് കാലം തെളിയിക്കും. ഇതിൻെറ പേരിൽ അടുത്ത തിരഞ്ഞെടുപ്പിൽ വോട്ടം സീറ്റും കുറയുമെന്നത് ചിലരുടെ വ്യാമോഹമാണ്. പുരോഗമന മൂല്യങ്ങൾ ഉയർത്തി പിടിച്ച് എല്ലാ വിഭാഗം അധ്യാപകരെയും ഒരേ കുടകീഴിൽ കൊണ്ടുവന്ന് വിലപേശിയാൽ മാത്രമേ വിദ്യാഭ്യാസ രംഗത്തെ വാണിജ്യവത്കരണം ഇല്ലാതാക്കാൻ കഴിയൂ. അൺ എയ്ഡഡ് മേഖലയിലെ അധ്യാപകരുടെ പ്രശ്നങ്ങളും സംഘടന ഏറ്റെടുക്കണമെന്നും കോടിയേരി അഭിപ്രായപ്പെട്ടു.

Tags:    
News Summary - Kodiyeri Sabarimala Women Entry Balakrishnan -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.