ആത്മാഭിമാനമുണ്ടെങ്കിൽ ജോസഫ്​ യു.ഡി.എഫ്​ വിടണമെന്ന്​ കോടിയേരി

തിരുവനന്തപുരം: ആത്മാഭിമാനം ഉണ്ടെങ്കിൽ യു.ഡി.എഫ്​ വിട്ട്​ പരസ്യമായ നിലപാട്​ സ്വീകരിക്കാൻ പി.ജെ. ജോസഫ്​ തയാറാക ണമെന്ന്​ സി.പി.എം സംസ്ഥാന സെക്ര​ട്ടറി കോടിയേരി ബാലകൃഷ്​ണൻ. ജോസഫിനെ യു.ഡി.എഫ്​ അപമാനിച്ചു. ഒറ്റക്ക്​ പ്രചാരണം നടത്തുമെന്ന ജോസഫി​​​െൻറ പ്രസ്​താവന യു.ഡി.എഫി​​​െൻറ തകർച്ചയുടെ തുടക്കമാണെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട ്​ പറഞ്ഞു.

ജോസഫിനും ജോസ്​ കെ. മാണിക്കും ഒന്നിച്ച്​ ഒരു മുന്നണിയിൽ പ്രവർത്തിക്കാൻ കഴിയില്ലെന്ന്​ വ്യക ്തമായി. ജോസഫ്​ യു.ഡി.എഫി​​​െൻറ സമുന്നത നേതാവാണ്​. അദ്ദേഹത്തെയാണ്​ യു.ഡി.എഫി​​​െൻറ യോഗത്തിൽ കൂകിവിളിക്കുന്ന അ വസ്ഥ ഉണ്ടായത്​. കൂകിവിളിക്കുന്നവരെ നിയന്ത്രിക്കാൻ ചെന്നിത്തലക്കോ ഉമ്മൻ ചാണ്ടിക്കോ കഴിഞ്ഞില്ല. ഇങ്ങനെ അവസ്ഥ ഒരു യു.ഡി.എഫ്​ നേതാവിനും ഉണ്ടായിട്ടില്ല. ഇനിയും ഒരു മുന്നണിയുമായി നടക്കു​േമ്പാൾ ജനങ്ങൾ ഇവരെ പരിഹാസ്യരായാണ്​ കാണുക. ഇത്​ ജോസഫും യു.ഡി.എഫും തിരിച്ചറിയണമെന്നും കോടിയേരി പറഞ്ഞു.


ജോസഫി​​​െൻറ ആത്മാഭിമാനം ചോദ്യംചെയ്യാന്‍ സി.പി.എമ്മിന് എന്ത് അര്‍ഹത -മുല്ലപ്പള്ളി
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ. ജോസഫി​​​െൻറ ആത്മാഭിമാനത്തെ ചോദ്യംചെയ്യാന്‍ സി.പി.എമ്മിന് എന്ത് അര്‍ഹതയാണുള്ളതെന്ന്​ കെ.പി.സി.സി പ്രസിഡൻറ്​ മുല്ലപ്പള്ളി രാമചന്ദ്രൻ. ബഹുമാന്യനും സത്യസന്ധനുമായ നേതാവായാണ് ജോസഫിനെ കേരളീയ പൊതുസമൂഹം വിലയിരുത്തുന്നത്. ഒറ്റതിരിഞ്ഞ് അദ്ദേഹത്തെ ആക്രമിക്കാനുള്ള ഏത് ശ്രമവും യു.ഡി.എഫ് ഒറ്റക്കെട്ടായി ചെറുക്കുമെന്നും മുല്ലപ്പള്ളി പ്രസ്​താവനയിൽ പറഞ്ഞു.

കലക്കവെള്ളത്തില്‍ മീന്‍പിടിക്കാനുള്ള സി.പി.എമ്മി​​​െൻറ പാഴ്ശ്രമം കേരളീയ സമൂഹം തിരിച്ചറിയും. പാലാ ഉപതെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വരുമ്പോള്‍ അത് സി.പി.എമ്മിന് ബോധ്യപ്പെടുമെന്നും മുല്ലപ്പള്ളി പറഞ്ഞു. എല്‍.ഡി.എഫിനെപ്പോലെ ഘടകകക്ഷികളെ മുന്നണിയില്‍ തളച്ചിടാനും അടിച്ചമര്‍ത്താനും യു.ഡി.എഫ് മെനക്കെടാറില്ല. ഇടതുമുന്നണിയിലെ ഒരു പ്രമുഖ പാര്‍ട്ടിയുടെ ജില്ല സെക്രട്ടറിക്കും എം.എല്‍.എക്കുമെതിരെ മുഖ്യമന്ത്രിയുടെ പൊലീസ് സ്വീകരിച്ച നടപടി കേരളം കണ്ടതാണ്. ആ സംഭവത്തെ അപലപിക്കാന്‍ പോലും തയാറാകാത്ത പാര്‍ട്ടി സെക്രട്ടറിയാണ് യു.ഡി.എഫ് നേതാക്കളുടെ ആത്മാഭിമാനത്തെ ചോദ്യംചെയ്യാന്‍ വരുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.


പാലായിലെ പ്രശ്​നം രമ്യമായി പരിഹരിക്കും -ഉമ്മൻ ചാണ്ടി
കോട്ടയം: പാലായിലെ പ്രശ്​നം യു.ഡി.എഫ്​ രമ്യമായി പരിഹരിക്കുമെന്ന്​ എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി. കേരള കോൺഗ്രസിലെ പ്രശ്​നങ്ങളോട്​ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ചില കാര്യങ്ങളിൽ അഭിപ്രായവ്യത്യാസമുണ്ട്​. അതൊക്കെ പരിഹരിച്ച്​ പി.ജെ. ജോസഫ​ുമായി ഒന്നിച്ചുപ്രവർത്തിക്കുന്ന സാഹചര്യമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.


Tags:    
News Summary - Kodiyeri Balakrishnan PJ Joseph -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.