എൻ.എസ്.എസ് ജാതി പറഞ്ഞ് വോട്ട് പിടിക്കുന്നു; കമീഷന് പരാതി നൽകും -കോടിയേരി

ആലപ്പുഴ: എൻ.എസ്.എസിനെതിരെ തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണ ൻ. വട്ടിയൂർക്കാവ് മണ്ഡലത്തിൽ ജാതി പറഞ്ഞ് എൻ.എസ്.എസ് നഗ്നമായി വോട്ട് പിടിക്കുന്നു. അത് ശരിയായ രീതിയല്ല. അക്കാര്യ ം പരാതിയിൽ ചൂണ്ടിക്കാട്ടും. മുഖ്യ തെരഞ്ഞെടുപ്പ് ഒാഫീസറുടെ നിരീക്ഷണം ശരിയാണെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ ്ഞു.

എന്‍.എസ്.എസിന് സ്വന്തം നിലപാട് സ്വീകരിക്കാൻ അവകാശമുണ്ടെന്ന നിലപാടാണ് കഴിഞ്ഞ ദിവസം കോടിയേരി സ്വീകരിച ്ചിരുന്നത്. ഈ നിലപാട് മാറ്റിയാണ് എന്‍.എസ്.എസിനെ കോടിയേരി കടന്നാക്രമിച്ചത്. രാഷ്ട്രീയത്തില്‍ ഇടപെടണമെങ്കില്‍ സമുദായ സംഘടനകള്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കണം. എന്‍.എസ്.എസ് നിലപാട് എൽ.ഡി.എഫിന് മേൽ അടിച്ചേല്‍പ്പിക്കരുത്. തങ്ങളുടെ നിലപാട് അവരുടെ മേലും അടിച്ചേൽപ്പിക്കില്ലെന്നും കോടിയേരി അഭിപ്രായപ്പെട്ടിരുന്നു.

രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാതെ സമുദായ സംഘടനകള്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നത് ശരിയല്ല. അത് ശരിയായ സന്ദേശമല്ല നല്‍കുന്നത്. യു.ഡി.എഫിനൊപ്പം ആണെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി പറഞ്ഞിട്ടില്ല. വട്ടിയൂർക്കാവിലെ കോൺഗ്രസുകാരാണ് എൻ.എസ്.എസിന്‍റെ ശരിദൂരം നിലപാടിനെ അങ്ങനെയാണെന്ന് വ്യാഖ്യാനിച്ചതെന്നും കോടിയേരി പറഞ്ഞിരുന്നു.

ജാ​തി-​മ​ത സം​ഘ​ട​ന​ക​ൾ ഏ​തെ​ങ്കി​ലും പ്ര​ത്യേ​ക പാ​ർ​ട്ടി​ക​ൾ​ക്ക്​ വോ​ട്ടു ചോ​ദി​ക്കു​ന്ന​ത്​ ച​ട്ട​ലം​ഘ​ന​മെ​ന്ന്​ മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ്​ ഒാ​ഫി​സ​ർ ടി​ക്കാ​റാം മീ​ണ ചൂണ്ടിക്കാട്ടിയിരുന്നു. പ്ര​ത്യേ​ക പാ​ർ​ട്ടി​ക്കു ​വേ​ണ്ടി ആ​ഹ്വാ​നം ന​ൽ​കു​ന്ന​ത്​ ശ​രി​യ​ല്ല. ശ​ബ​രി​മ​ല വി​ഷ​യം ച​ർ​ച്ച ചെ​യ്യു​ന്ന​തി​ന്​ വി​ല​ക്കി​ല്ല. എ​ന്നാ​ൽ, അ​യ്യ​പ്പ​​ന്‍റെ പേ​രി​ൽ ​േവാ​ട്ട്​ ചോ​ദി​ക്കാ​ൻ പാ​ടി​ല്ല. ദേ​വ​സ്ഥാ​ന​ത്തെ ന്യൂ​ന​ത​ക​ളും മ​റ്റും ചൂ​ണ്ടി​ക്കാ​ണി​ക്കാം. എ​ൻ.​എ​സ്.​എ​സി​നെ​തി​രെ പ​രാ​തി ല​ഭി​ച്ചി​ട്ടി​ല്ല. ല​ഭി​ച്ചാ​ൽ പ​രി​ശോ​ധി​ക്കു​മെ​ന്നും ടി​ക്കാ​റാം മീ​ണ പ​റ​ഞ്ഞിരുന്നു.

ഇ​തി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ൻ നി​ർ​ദേ​ശി​ച്ച്​ മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ്​ ഒാ​ഫി​സ​ർ ഡി.​ജി.​പി​ക്കും അ​ഞ്ച്​ ക​ല​ക്​​ട​ർ​മാ​ർ​ക്കും ക​ത്ത്​ ന​ൽ​കുകയും ചെയ്തു. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക്​ പ്ര​യാ​സ​മു​ണ്ടാ​ക്കു​ക, റോ​ഡ്​ ത​ട​സ്സം സൃ​ഷ്​​ടി​ക്കു​ക, ശ​ബ്​​ദ മ​ലി​നീ​ക​ര​ണം ഉ​ണ്ടാ​ക്കു​ക തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ ക​മീ​ഷ​ന്​ മു​ന്നി​ൽ വ​ന്നു. ചി​ല പ​രാ​തി​ക​ളും ഇ​ത്​ സം​ബ​ന്ധി​ച്ച്​ ക​മീ​ഷ​ന്​ ല​ഭി​ച്ചി​ട്ടു​ണ്ട്. ക​ത്തി​ൽ ഇ​ക്കാ​ര്യ​ങ്ങ​ളെ​ല്ലാം ചൂ​ണ്ടി​ക്കാ​ണി​ച്ചി​ട്ടു​ണ്ട്.

Full View

Tags:    
News Summary - Kodiyeri Balakrishnan to NSS Vattiyoorkavu By Election -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.