അമിത് ഷാ ആട്ടിൻതോലിട്ട ചെന്നായയെന്ന് കോടിയേരി 

തിരുവനന്തപുരം: ഡൽഹിയിൽ സി.പി.എം കേന്ദ്രകമ്മിറ്റി ഓഫീസിലേക്ക് പ്രതിക്ഷേധമാർച്ച് നടത്താനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബി.ജെ.പി. അധ്യക്ഷൻ അമിത്ഷായുടെയും ആഹ്വാനം ജനാധിപത്യ ഇന്ത്യയുടെ കഴുത്ത് ഞെരിക്കുന്ന ഹീനനടപടിയാണെന്ന് സി.പി.എം  സംസ്​ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇത് രാജ്യത്ത് അക്രമവും, അരാജകത്വവും സൃഷ്ടിക്കാനുള്ള പരസ്യ ആഹ്വാനമാണ്. ഇങ്ങനെ കേന്ദ്രഭരണം നയിക്കുന്ന പ്രധാനമന്ത്രിയും, കേന്ദ്രഭരണകക്ഷിയുടെ അധ്യക്ഷനും പരസ്യമായി രംഗത്ത് എത്തിയിരിക്കുന്നത് അസാധാരണ നടപടിയാണ്. ഭീഷണിപ്പെടുത്തിയും അക്രമം കെട്ടഴിച്ചുവിട്ടും ആർ.എസ്​.എസി​െൻറയും ഭരണത്തി​​െൻറയും നെറികേടുകൾക്ക് എതിരെ പൊരുതുന്ന കമ്മ്യൂനിസ്​റ്റുകാരെ നിശബ്ദരാക്കാമെന്ന് മോദി-അമിത്ഷാ സംഘംകരുതേണ്ട. 

കേരളത്തിൽ സി.പി.എം  അക്രമം നടത്തുകയും ബി.ജെ.പിക്കാരെ കൂട്ടത്തോടെ വകവരുത്തുകയും ചെയ്യുന്നുവെന്ന നുണപ്രചാരണം ആർ.എസ്​.എസിന്‍റെ കൊലയാളിമുഖത്തിന് മറയിടാനാണ്. അക്രമ രാഷ്ട്രീയത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവാദിയാണെന്ന അമിത്ഷായുടെ അഭിപ്രായം നിരുത്തരവാദപരമാണ്. ബി.ജെ.പി. -ആർ.എസ്​.എസ്​.  പ്രവർത്തകർ മരണപ്പെട്ടതി​​െൻറ  നാലിരട്ടി കമ്യൂനിസ്​റ്റുകാർ സംഘ്​പരിവാറി​​െൻറ തേർവാഴ്ചയിൽ ജീവൻവെടിഞ്ഞു. ഈ യാഥാർഥ്യം മൂടിവെച്ച് സമാധാനത്തി​െൻറ വെള്ളരിപ്രാവുകളാണ് ആർ.എസ്​.എസുകാരെന്ന് അവകാശപ്പെടുകയാണ് അമിത്ഷാ. 

സി.പി.എം. കേന്ദ്രകമ്മിറ്റി ആഫീസിന് മുന്നിലേക്ക് പ്രകടനം നടത്താനുള്ള നിർദ്ദേശം പ്രധാനമന്ത്രി തന്നെ ബി.ജെ.പി.യുടെ ദേശീയ എക്സിക്യൂട്ടീവിന് നൽകിയിരുന്നു. ഈ നടപടി ഭരണഘടന ഉറപ്പ് നൽകുന്ന ജനാധിപത്യത്തിേൻ്റയും പൗരാവകാശത്തിെൻ്റയും കടയ്ക്കൽ കത്തിവയ്ക്കലാണ്. ബി.ജെ.പി. ജാഥയിലൂടെ കേരളത്തിൽ അക്രമം കെട്ടഴിച്ചുവിട്ട് അരാജകത്വം സൃഷ്ടിക്കാനുള്ള ഗുഢപദ്ധതി നടപ്പാക്കുകയാണ് അമിത് ഷായും, കൂട്ടരും, അതിന് തെളിവാണ് ജാഥയുടെ ഉദ്ഘാടന ദിവസം തന്നെ കരിവെള്ളൂരിലും, ചെറുവത്തൂരിലുമെല്ലാം സംഘപരിവാർ നടത്തിയ അക്രമപേകൂത്തുകൾ. യാതൊരു കാരണവശാലും സംഘപരിവാറി​​െൻറ പ്രകോപനങ്ങളിൽ വീഴാതെ  ആത്മനിയന്ത്രണത്തോടെ സി.പി.എം പ്രവർത്തകരും അനുഭാവികളും മുന്നോട്ടുപോകണം. ബി.ജെ.പിയുടെ ജനാധിപത്യവിരുദ്ധവും അക്രമാസകതവുമായ പ്രവർത്തികൾക്കെതിരെ ജനാധിപത്യപരമായി പ്രതിഷേധിക്കാൻ എല്ലാ ജനാധിപത്യവിശ്വാസികളോടും കോടിയേരി ആവശ്യപ്പെട്ടു. 

Tags:    
News Summary - Kodiyeri Balakrishnan attacks Amith Sha-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.