* 11 സ്റ്റേഷനാണ് മെട്രോക്കുള്ളത്. 10 രൂപ മിനിമം ചാർജ്, ആലുവ മുതൽ പാലാരിവട്ടം വരെ 40 രൂപ.
* പാർക്കിങ് ഏരിയ മുതൽ ട്രെയിനിെൻറ ഉള്ളിൽ വരെ ശക്തമായ കാമറ നിരീക്ഷണം. സുരക്ഷ പരിശോധനക്കുശേഷം മാത്രമെ ബാഗുകൾ ഉൾപ്പെടെ അകത്തേക്ക് കയറ്റൂ.
* മുഴുവൻ സമയവും മുട്ടത്തെ മെട്രോ ഓപറേഷൻ കൺട്രോൾ റൂമിലിരുന്ന് സുരക്ഷ ഉദ്യോഗസ്ഥർ ഓരോ ട്രെയിനും സ്റ്റേഷനും വീക്ഷിക്കും.
* ഓരോ സ്റ്റേഷനിലും പ്രത്യേക കൗണ്ടറുകളിലെത്തി ടിക്കറ്റെടുക്കാം. കൊച്ചി വൺ എന്ന സ്മാർട്ട് കാർഡ് ടിക്കറ്റും ഉപയോഗിക്കാം.
* പ്ലാറ്റ്ഫോമിലേക്ക് കടക്കാൻ ടിക്കറ്റ് പരിശോധനക്ക് വിധേയമാക്കണം. ഇതിന് സ്ഥാപിച്ച വിക്കറ്റ് ഗേറ്റുകളിൽ ടിക്കറ്റ് സ്കാൻ ചെയ്യണം. അപ്പോഴേ ഗേറ്റ് തുറക്കൂ.
* പ്ലാറ്റ്ഫോമിലേക്ക് എത്താൻ പടികൾ ഉണ്ട്. ഭിന്നശേഷിക്കാർക്കും ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർക്കും സൗകര്യപ്രദമായ രീതിയിൽ എസ്കലേറ്ററും ലിഫ്റ്റും.
* കാഴ്ച വൈകല്യമുള്ളവർക്ക് എളുപ്പം യാത്ര ചെയ്യാൻ സ്റ്റേഷനുകളിൽ പ്രത്യേകം ൈടലുകൾ വിരിച്ചിരിക്കുന്നു.
* പ്ലാറ്റ്ഫോമിൽ അപകടസൂചന നൽകുന്ന ഒരു മഞ്ഞ വരയുണ്ടാകും. ഇത് മറികടക്കരുത്.
* പ്രത്യേകം തയാറാക്കിയ സീറ്റുകൾ. ഗർഭിണികൾക്കും ഭിന്നശേഷിക്കാർക്കും ഉൾപ്പെടെ പ്രത്യേക പരിഗണന വേണ്ടവർക്ക് കുഷ്യനോടുകൂടിയ നാല് ഇരിപ്പിടം വാതിലിന് സമീപംതന്നെ.
* വീൽചെയറുകൾ വെക്കാൻ പ്രത്യേകം ക്രമീകരിക്കാവുന്ന സീറ്റുകളോടുകൂടിയ രണ്ട് സ്ഥലം.
* നിറത്തിെൻറ അടിസ്ഥാനത്തിലാണ് സീറ്റുകളുടെ വേർതിരിവ്. പൊതുസീറ്റുകളുടെ നിറം സമുദ്ര നീലയായിരിക്കും. മുൻഗണന സീറ്റുകൾക്ക് കുരുത്തോലപ്പച്ചയും.
* യാത്രക്കാർക്ക് കയറാനും ഇരിക്കാനും പിടിയിൽ പിടിച്ചുനിൽക്കാനും എളുപ്പമാകുന്ന വിധത്തിലാണ് ബോഗികളുടെ ക്രമീകരണം.
* സ്റ്റോപ്പുകളുടെ വിവരങ്ങളും മറ്റും മനസ്സിലാക്കാൻ വലിയ ഡിസ്പ്ലേ ബോർഡ്. ആറ് വലിയ എൽ.ഇ.ഡി സ്ക്രീനുകൾ വിവരങ്ങൾ നൽകാനും വിനോദത്തിനും പരസ്യ ആവശ്യത്തിനുമായി ക്രമീകരിച്ചിട്ടുണ്ട്.
* റൂട്ട് മാപ് പ്രദർശിപ്പിക്കും. ഇതിലെ വിവരങ്ങൾ മൂന്ന് ഭാഷകളിൽ അറിയിപ്പായി ലഭിക്കും.
* അടിയന്തരഘട്ടങ്ങളിൽ യാത്രക്കാർക്ക് െഡ്രെവറുമായി ബന്ധപ്പെടാം. ഇതിന് പ്രത്യേക ഇൻറർകോം നമ്പർ.
* മൊബൈലുകളും മറ്റും ചാർജ് ചെയ്യാൻ സംവിധാനം.
* ആൻറി ഗ്രാഫിറ്റി സംവിധാനമുള്ള അലുമിനിയം ഉപയോഗിച്ചിരിക്കുന്നതിനാൽ ട്രെയിനിെൻറ ഉള്ളിൽ കോറി വരച്ചിടാൻ സാധ്യമല്ല.
* മറ്റുള്ളവർക്ക് ശല്യം ഉണ്ടാക്കുന്ന രീതിയിൽ ശബ്ദം ഉണ്ടാക്കാൻ പാടില്ല. ഇയർഫോൺ ഉപയോഗിച്ച് മാത്രം പാട്ട് കേൾക്കാം.
* സ്റ്റേഷനുകളിലും ട്രെയിനിലും മദ്യപാനം, പുകവലി, മുറുക്ക്, ച്യുയിങ് ഗം എന്നിവയടക്കം ഒന്നും പാടില്ല.
* പാളത്തിലേക്ക് വീണാൽ ഷോക്കേൽക്കും. അപകടം സംഭവിച്ചാൽ പ്ലാറ്റ്ഫോമിലെ എമർജൻസി ട്രിപ് സ്വിച്ച് വഴി വൈദ്യുതി വിച്ഛേദിക്കാം. അനാവശ്യമായി ബട്ടൺ ഉപയോഗിച്ചാൽ പിഴ.
* മദ്യപിച്ച് മെട്രോയിൽ കയറിയാൽ 500 രൂപയാണ് പിഴ. മറ്റുയാത്രക്കാരെ ഉപദ്രവിച്ചാൽ തടവ് അടക്കം ശിക്ഷ. ട്രെയിനിൽ കുത്തിവരക്കാൻ ശ്രമിച്ചാൽ 1000 രൂപ പിഴയും ആറുമാസം വരെ തടവ് ലഭിച്ചേക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.