53 ദിവസത്തെ ഇടവേള; കൊച്ചി മെട്രോ വീണ്ടും ഓടിത്തുടങ്ങി

കൊച്ചി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സര്‍വിസ് നിര്‍ത്തിയ കൊച്ചി മെട്രോ ട്രെയിന്‍ വീണ്ടും ഓടിത്തുടങ്ങി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെയാണ് സര്‍വിസ്.

രണ്ടാംതരംഗത്തില്‍ കോവിഡ് വ്യാപനം രൂക്ഷമായതോടെ 53 ദിവസം മുമ്പാണ് സര്‍വിസ് നിര്‍ത്തിവെച്ചത്. ഇന്ന് മുതല്‍ തിരക്കേറിയ സമയത്ത് 10 മിനിറ്റ് ഇടവേളയിലും തിരക്ക് കുറഞ്ഞ സമയത്ത് 15 മിനിറ്റ് ഇടവേളയിലുമാണ് സര്‍വിസ് നടത്തുക.

കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കും. യാത്രക്കാര്‍ക്ക് സാനിറ്റൈസറും പ്രധാന സ്റ്റേഷനുകളില്‍ തെര്‍മല്‍ ക്യാമറയും ഒരുക്കിയിട്ടുണ്ട്. ശരീരതാപനിലയും പരിശോധിക്കും.

സാമൂഹിക അകലം പാലിച്ചാണ് ട്രെയിനിലും സ്റ്റേഷനുകളിലും സീറ്റുകള്‍ ഒരുക്കിയത്. കോണ്‍ടാക്ട്‌ലെസ്സ് ടിക്കറ്റ് സംവിധാനവുമുണ്ട്.

Tags:    
News Summary - kochi metro resumes service from today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.