ആലപ്പുഴ: നരേന്ദ്ര മോദിയുടെ രാഷ്ട്രീയമാണ് സി.പി.എം പിന്തുടരുന്നതെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി. ബൽറാം. കേരള ലോക്കൽ സെൽഫ് ഗവൺമെന്റ് സ്റ്റാഫ് അസോസിയേഷൻ (കെ.എൽ.ജി.എസ്.എ) സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരു സമുദായത്തെ പ്രത്യേകമായി പേരെടുത്ത് പറഞ്ഞ് മന്ത്രി സജി ചെറിയാനും എ.കെ. ബാലനും വർഗീയത പടർത്തുകയാണ്. അയ്യപ്പന്റെ സ്വർണം കട്ടത് ആരാണെന്ന് ചോദിച്ചാൽ കേരളം ഒരേസ്വരത്തിൽ സഖാക്കളാണെന്ന് പറയും. എന്നിട്ടും സോണിയ ഗാന്ധിക്കെതിരെയുള്ള വിമർശനം മര്യാദകേടിന്റെ അങ്ങേയറ്റമാണെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയംഗം ഷാനിമോൾ ഉസ്മാൻ മുഖ്യപ്രഭാഷണം നടത്തി. കെ.എൽ.ജി.എസ്.എ സംസ്ഥാന പ്രസിഡന്റ് എൻ.എ. ജയകുമാർ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി വൈസ് പ്രസിഡന്റ് എ.എ. ഷുക്കൂർ, കെ.എൽ.ജി.എസ്.എ സംസ്ഥാന ജനറൽ സെക്രട്ടറി ഒ.വി. ജയരാജ്, സെക്രട്ടറി സി. ജയകുമാർ, ട്രഷറർ പി. മണിപ്രസാദ്, വൈസ് പ്രസിഡന്റ് വി. പ്രേമരാജൻ, ആലപ്പുഴ നഗരസഭാധ്യക്ഷ മോളി ജേക്കബ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.