നാല് പുതിയ ടെയ്രിൻ സർവിസുകളുടെ ഫ്ലാഗ് ഓഫ് തിരുവനന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കുന്നു
തിരുവനന്തപുരം: പുതുതായി തുടങ്ങിയ അമൃത് ഭാരത് എക്സ്പ്രസുകൾ തമിഴ്നാട്ടിലേക്കും കർണാടകയിലേക്കും ആന്ധ്രയിലേക്കും തെലങ്കാനയിലേക്കും. തമിഴ്‌നാട്ടിലെ പ്രധാന വ്യവസായ, വിദ്യാഭ്യാസ കേന്ദ്രങ്ങളുമായി തിരുവനന്തപുരത്തെ ബന്ധിപ്പിക്കുന്ന സർവിസാണ് തിരുവനന്തപുരം സെൻട്രൽ-താംബരം അമൃത് ഭാരത്. തിരുനെൽവേലി, കോവിൽപെട്ടി, വിരുദുനഗർ, മധുര, തിരുച്ചിറപ്പള്ളി, വൃദ്ധാചലം എന്നിവയാണ് പ്രധാന സ്റ്റോപ്പുകൾ.
കേരളം, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന തിരുവനന്തപുരം നോർത്ത്-ചർലപ്പള്ളി അമൃത് ഭാരതിന് കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, പാലക്കാട്, കോയമ്പത്തൂർ, സേലം, ജോലാർപേട്ടൈ, റെനിഗുണ്ട, നെല്ലൂർ, തെനാലി, ഗുണ്ടൂർ, നൽഗൊണ്ട എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകൾ.
നാഗർകോവിൽ-മംഗളൂരു അമൃത് ഭാരത് തമിഴ്‌നാടിന്റെ തെക്കേ അറ്റത്തെ കേരളത്തിലൂടെ കർണാടകയുടെ തീരദേശവുമായി ബന്ധിപ്പിക്കുന്നു. മാത്രമല്ല ഈ സർവീസ് പടിഞ്ഞാറൻ തീരത്തെ റെയിൽവേ കണക്റ്റിവിറ്റി കൂടുതൽ ശക്തമാക്കുമെന്നാണ് റെയിൽവേയുടെ വിലയിരുത്തൽ. തീർഥാടന കേന്ദ്രമായ ഗുരുവായൂരിനെയും തൃശൂരിനെയും നേരിട്ട് ബന്ധിപ്പിക്കുന്ന സർവിസാണ് ഗുരുവായൂർ-തൃശൂർ പാസഞ്ചർ.
തിരുവനന്തപുരം - താംബരം, നാഗർകോവിൽ - മംഗളൂരു അമൃത് ഭാരത് എക്സ്പ്രസുകൾ യാത്ര തുടങ്ങിയത് തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ നിന്നാണ്.
കേന്ദ്ര റെയിൽവേ സഹമന്ത്രി വി. സോമണ്ണ ഈ ചടങ്ങിൽ സംബന്ധിച്ചു. തിരുവനന്തപുരം - ചാർലപ്പള്ളി അമൃത് ഭാരത് എക്തിരുവനന്തപുരം നോർത്തിൽ നിന്നാണ് യാത്ര തുടങ്ങിയത്. തൃശൂരിൽ നടന്ന തൃശൂർ-ഗുരുവായൂർ പാസഞ്ചർ സർവീസിന്‍റെ ഉദ്ഘാടനചടങ്ങിൽ സുരേഷ് ഗോപി എം.പി മുഖ്യാതിഥിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.