മരട്​ ഫ്ലാറ്റുകൾ പൊളിച്ചേ തീരൂ; സുപ്രീംകോടതിയുടെ അന്ത്യശാസനം

ന്യൂ​ഡ​ൽ​ഹി: കൊ​ച്ചി​യി​ലെ മ​ര​ടി​ൽ തീ​ര​പ​രി​പാ​ല​ന നി​യ​മം ലം​ഘി​ച്ചു നി​ർ​മി​ച്ച അ​ഞ്ചു ഫ്ലാ​റ്റു​ക​ൾ ഇൗ ​മാ​സം 20ന​കം പൊ​ളി​ച്ചു നീ​ക്കി റി​പ്പോ​ർ​ട്ട്​ ന​ൽ​കാ​ൻ സു​പ്രീം​കോ​ട​തി​യു​ടെ അ​ന്ത്യ​ശാ​സ​നം. ഉ​ത ്ത​ര​വ്​ ന​ട​പ്പാ​ക്കാ​ൻ മ​ടി​ക്കു​ന്ന​തി​ൽ ക​ടു​ത്ത അ​തൃ​പ്​​തി പ്ര​ക​ടി​പ്പി​ച്ച ജ​സ്​​റ്റി​സ്​ അ​രു​ൺ മി​ശ്ര​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ബെ​ഞ്ച്​ 23ന്​ ​ചീ​ഫ്​ സെ​ക്ര​ട്ട​റി​യോ​ട്​ നേ​രി​ട്ട്​ ഹാ​ജ​രാ​കാ​നും നി​ർ​ദേ​ശി​ച്ചു. ​േഹാ​ളി​ഡെ ഹെ​റി​േ​റ്റ​ജ്, ഹോ​ളി​ഡെ ഫെ​യ്​​ത്ത്, ജെ​യി​ൻ ഹൗ​സി​ങ്, ആ​ൽ​ഫ വെ​ഞ്ചേ​ഴ്​​സ്, കാ​യ​ലോ​രം അ​പ്പാ​ർ​ട്ട്​​മ​െൻറ്​​സ്​ എ​ന്നി​വ​യാ​ണ്​ പൊ​ളി​ച്ചു നീ​​ക്കേ​ണ്ട ഫ്ലാ​റ്റ്​ സ​മു​ച്ച​യ​ങ്ങ​ൾ. 500ൽ​പ​രം ഫ്ലാ​റ്റു​ട​മ​ക​ളാ​ണ്​ ഇ​തി​ലെ​ല്ലാ​മാ​യി ഉ​ള്ള​ത്. ജീ​വി​ക്കാ​നു​ള്ള അ​വ​കാ​ശം സ്​​ഥാ​പി​ച്ചു കി​ട്ട​ണ​മെ​ന്ന ഫ്ലാ​റ്റു​ട​മ​ക​ളു​ടെ ആ​വ​ശ്യം സു​പ്രീം​കോ​ട​തി നേ​ര​ത്തെ ത​ള്ളി​യി​രു​ന്നു.

ഫ്ലാ​റ്റ്​ നി​ർ​മാ​താ​ക്ക​ളെ മാ​ത്ര​മാ​ണ്, ത​ങ്ങ​ളെ കേ​ട്ടി​ട്ടി​ല്ലെ​ന്ന വാ​ദ​മു​യ​ർ​ത്തി തി​രു​ത്ത​ൽ ഹ​ര​ജി​യു​മാ​യി സു​പ്രീം​കോ​ട​തി​യെ വീ​ണ്ടും സ​മീ​പി​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ്​ ഫ്ലാ​റ്റ്​ ഉ​ട​മ​ക​ൾ.

തീ​ര​നി​യ​മം ലം​ഘി​ച്ചു കാ​യ​ലോ​ര​ത്ത്​ നി​ർ​മി​ച്ച ഫ്ലാ​റ്റു​ക​ൾ പൊ​ളി​ക്കു​ന്ന കാ​ര്യം വെ​ച്ചു​താ​മ​സി​പ്പി​ക്കു​ന്ന ത​ന്ത്ര​ങ്ങ​ളാ​ണ്​ ഉ​ണ്ടാ​കു​​ന്ന​തെ​ന്ന്​ സു​പ്രീം​കോ​ട​തി വെ​ള്ളി​യാ​ഴ്​​ച കു​റ്റ​പ്പെ​ടു​ത്തി.

സം​സ്​​ഥാ​നം സു​പ്രീം​കോ​ട​തി വി​ധി ലം​ഘി​ച്ചു. അ​തി​സാ​ഹ​സ​മൊ​ന്നും വേ​ണ്ട. ഫ്ലാ​റ്റു​ക​ൾ പൊ​ളി​ക്കു​ന്ന​തി​നെ​തി​രാ​യ സ്​​റ്റേ താ​ൻ ത​ള്ളി​യ​പ്പോ​ൾ, അ​വ​ധി​ക്കാ​ല ബെ​ഞ്ചി​നെ സ​മീ​പി​ച്ച്​ സ്​​റ്റേ വാ​ങ്ങു​ക​യാ​ണ്​ ചെ​യ്​​ത​ത്. മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​രാ​ണ്​ ഇ​തി​നു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​ത്. പ​ണം മാ​ത്ര​മാ​ണോ നി​ങ്ങ​ൾ​ക്ക്​ എ​ല്ലാം? -ജ​സ്​​റ്റി​സ്​ അ​രു​ൺ മി​ശ്ര രോ​ഷ​ത്തോ​ടെ ചോ​ദി​ച്ചു.

2006ൽ ​നി​ർ​മാ​ണാ​നു​മ​തി ന​ൽ​കി​യ ഫ്ലാ​റ്റ്​ സ​മു​ച്ച​യ​ങ്ങ​ൾ പൊ​ളി​ക്ക​ണ​മെ​ന്ന്​ മേ​യ്​ എ​ട്ടി​നാ​ണ്​ സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്.
ഒ​രു മാ​സ​ത്തി​ന​കം പൊ​ളി​ച്ചു നീ​ക്കി റി​പ്പോ​ർ​ട്ട്​ ന​ൽ​ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചി​രു​ന്നു. അ​തു ന​ട​പ്പാ​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ സു​പ്രീം​കോ​ട​തി സ്വ​മേ​ധ​യാ ​കേ​സെ​ടു​ത്ത്​ ഇ​പ്പോ​ൾ അ​ന്ത്യ​ശാ​സ​നം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

Tags:    
News Summary - Kochi Maradu Flats Case Supreme Court -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.