കൊച്ചി മേയ‌ർക്കെതിരെ അവിശ്വാസ പ്രമേയം; വോ​ട്ടെടുപ്പ്​ ഇന്ന്​

കൊച്ചി: നഗരസഭ മേയ‌ർ സൗമിനി ജെയിനിനെതിരെ പ്രതിപക്ഷം നൽകിയ അവിശ്വാസ പ്രമേയത്തിൽ വോട്ടെടുപ്പ് ഇന്ന്. ജില്ലാ കലക ്ടറുടെ സാന്നിധ്യത്തിൽ ഉച്ചക്ക്​ രണ്ടരയോടെ അവിശ്വാസപ്രമേയ നടപടികൾ ആരംഭിക്കും.

സൗമിനി ജെയി​നി​​​െൻറ കഴിഞ ്ഞ നാല് വർഷത്തെ ഭരണം പരാജയമാണെന്ന് ആരോപിച്ചാണ് ഇടതുപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. കോൺഗ്രസിനുള്ളിൽ തന്നെ മേയർക്കെതിരായ വികാരമുണ്ടെന്നും ഇത് ഉപകരിക്കുമെന്നും ഏ​ഴ്​ യു.ഡി.എഫ്​ അംഗങ്ങളും ഒരു ബി.ജെ.പി അംഗവും മേയർക്കെതിരെ ​നിലപാട്​ എടുക്കുമെന്നുമാണ്​ പ്രതിപക്ഷം കരുതുന്നത്​.

മേയർ സ്ഥാനം വെച്ചു മാറുന്നതുമായി ബന്ധപ്പെട്ട്​ കരാറുണ്ടായിരുന്നുവെന്ന്​ വാദിക്കുന്ന​ ഒരു വിഭാഗം യു.ഡി.എഫ്​ അംഗങ്ങളുടെ പിന്തുണയും മേയർക്കെതിരെയുള്ള അവിശ്വാസ പ്രമേയത്തിൽ ഉണ്ടാവുമെന്നും​ പ്രതിപക്ഷം പ്രതീക്ഷിക്കുന്നു​.

അതേസമയം, അവിശ്വാസ പ്രമേയ നടപടിക്രമങ്ങളിൽ നിന്ന് വിട്ടുനിന്ന് വോട്ടെടുപ്പ് മാറ്റി വെപ്പിക്കാനാണ് യു.ഡി.എഫ്​ ശ്രമിക്കുന്നത്​. അവിശ്വാസ പ്രമേയത്തിൽ ചർച്ചക്ക്​ ക്വാറം തികയണമെങ്കിൽ പകുതിയിൽ കൂടുതൽ അംഗങ്ങൾ ആവശ്യമാണ്​. അതിനാൽ അംഗങ്ങളാരും തന്നെ കൗൺസിൽ യോഗത്തിൽ പ​​ങ്കെടുക്കരുതെന്ന്​ യു.ഡി.എഫ് ​േനതൃത്വം​ നിർദേശം നൽകിയിട്ടുണ്ട്​. ചർച്ചക്കുള്ള അവസരം പ്രതിപക്ഷത്തിന്​ നൽകാതെ നടപടികൾ നീട്ടിക്കൊണ്ടുപോവുകയാണ്​ യു.ഡി.എഫി​​​െൻറ ലക്ഷ്യം. ബി.ജെ.പി അംഗങ്ങളും നടപടി ക്രമങ്ങളിൽ നിന്ന്​ വിട്ടു നിന്നേക്കുമെന്നാണ്​ വിവരം.

74 അംഗ കൗണ്‍സിലില്‍ 38 യു.ഡി.എഫ്​ അംഗങ്ങളും 34 എല്‍.ഡി.എഫ്​ അംഗങ്ങളും രണ്ട്​ ബിജെപി അംഗങ്ങളുമാണുള്ളത്.

Tags:    
News Summary - kochi corporation no confidence motion; vote -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.