കൊച്ചി: കോര്‍പ്പറേഷനിലെ ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന്. ഫോര്‍ട്ട് കൊച്ചി 18 ആം ഡിവിഷ നിലെ കൗണ്‍സിലര്‍ കെ.ആര്‍ പ്രേംകുമാറാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. പ്രതിപക്ഷ നേതാവ് കെ.ജെ ആൻറണിയാണ് എല്‍.ഡിഎഫിനു വേണ്ടി കളത്തിലിറങ്ങുന്നത്. 74 അംഗ കൗണ്‍സിലില്‍ യു.ഡി.എഫിന് 37ഉം എല്‍.ഡി.എഫിന് 34 ഉം അംഗങ്ങളാണുള്ളത്. സ്വതന്ത്ര കൗണ്‍സിലര്‍മാരടക്കം മൂന്ന് പേരുടെ ഭൂരിപക്ഷമാണ് യു.ഡി.എഫിനുള്ളത്.
ഡെപ്യൂട്ടി മേയറായിരുന്ന ടി.ജെ. വിനോദ് കഴിഞ്ഞ നിയമസഭ ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ച സാഹചര്യത്തിലാണ് തെരെഞ്ഞെടുപ്പ് നടക്കുന്നത്. കൗൺസിൽ ഹാളിൽ രാവിലെ 11നാണ് തെരഞ്ഞെടുപ്പ്. ജില്ലാ വരണാധികാരി കൂടിയായ കലക്ടർ എസ്. സുഹാസിെൻറ സാന്നിധ്യത്തിലായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക.
മേയറെ മാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളും വിഭാഗീയതകളും ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കാതിരിക്കാനുള്ള ജാഗ്രതയിലാണ് കോൺഗ്രസ്. അതേസമയം, യു.ഡി.എഫിൽ നിന്ന് അടിയൊഴുക്ക് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് എല്‍.ഡി.എഫ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.