കൊച്ചി: സ്ഥിരം സെക്രട്ടറിയില്ലാതെ ഭരണപ്രതിസന്ധി അഭിമുഖീകരിക്കുന്ന കോർപറേഷനിൽ താൽക്കാലിക സെക്രട്ടറി ക്വാറൻറീനിൽ ആയതോടെ പ്രതിസന്ധി രൂക്ഷമായി. തദ്ദേശ തെരെഞ്ഞടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ 14 മാസത്തോളമായി സെക്രട്ടറിയില്ലാത്തത് വികസനപ്രവർത്തനങ്ങളെയടക്കം പിന്നോട്ടടിക്കുകയാണ്.
ദൈനംദിന കാര്യങ്ങൾക്ക് പലസമയത്തും റീജനൽ ജോയൻറ് ഡയറക്ടർക്കും അഡീഷനൽ സെക്രട്ടറിക്കും കോർപറേഷൻ സെക്രട്ടറിയുടെ അധികച്ചുമതല നൽകിയതാണ്. എന്നാൽ, അദ്ദേഹം കഴിഞ്ഞദിവസം ക്വാറൻറീനിൽ പോയതോടെ കാര്യങ്ങൾ അവതാളത്തിലായി. അഡീഷനൽ സെക്രട്ടറി അവധിയിലുമാണ്.
ഇൗ സാഹചര്യത്തിൽ സെക്രട്ടറിയുടെ പൂർണ അധികച്ചുമതല റവന്യൂ ഒാഫിസർ ആൻറണി ൈലനൽ അരൂജക്ക് നൽകണമെന്ന് ആവശ്യപ്പെട്ട് റീജനൽ ജോയൻറ് ഡയറക്ടർ കെ.പി. വിനയൻ തദ്ദേശ ഭരണ പ്രിൻസിപ്പൽ സെക്രട്ടറിക്കും വകുപ്പ് മന്ത്രിക്കും കത്ത് നൽകി.
നിർണായകമായ പല ഫയലുകളിൽ ഒപ്പിടുന്ന കാര്യത്തിലും സാമ്പത്തിക ഇടപാടുകൾ കൈകാര്യം െചയ്യേണ്ട ഫയലുകളിലും ഒപ്പിടാൻ താൽക്കാലിക ചുമതലക്കാർ വിസമ്മതം കാട്ടുന്നത് പ്രതിസന്ധി സൃഷ്ടിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി നേരേത്ത പലതവണ മേയർ, ഡെപ്യൂട്ടി മേയർ എന്നിവർ മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, തദ്ദേശഭരണ മന്ത്രി, ചീഫ് സെക്രട്ടറി, പ്രിൻസിപ്പൽ െസക്രട്ടറി എന്നിവർക്ക് പരാതി നൽകിയിരുന്നു. അത്തരം പ്രതിസന്ധിക്കിടയിലാണ് ഇപ്പോൾ ഫയൽനീക്കംപോലും സ്തംഭനത്തിലായത്. ഒരു വർഷം മുമ്പ് സെക്രട്ടറിയായിരുന്ന അനു .എസ്, തിരുവനന്തപുരം കോർപറേഷൻ സെക്രട്ടറിയായി സ്ഥലംമാറിയശേഷം റോഡ്സ് ആൻഡ് ബ്രിഡ്ജസ് എം.ഡി രാഹുൽ ആർ. പിള്ളക്ക് സെക്രട്ടറിയുടെ അധികച്ചുമതല നൽകി. അദ്ദേഹത്തിന് കോർപറേഷൻ കാര്യങ്ങളിൽ പലപ്പോഴും ശ്രദ്ധിക്കാനാകാതെ വന്നതോടെയാണ് റീജനൽ ജോയൻറ് ഡയറക്ടർ കെ.പി. വിനയന് അധികച്ചുമതല നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.