കൊച്ചി കോര്‍പറേഷന്‍ കൗണ്‍സിലര്‍ മിനി ആര്‍. മേനോന്‍ അന്തരിച്ചു

കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ മിനി ആര്‍ മേനോന്‍ അന്തരിച്ചു. 43 വയസ്സായിരുന്നു. എറണാകുളം സൗത്ത് ഡിവിഷന്‍ കൗണ്‍സിലറായിരുന്നു. ബി.ജെ.പി ടിക്കറ്റിലായിരുന്നു വിജയം.

വെള്ളിയാഴ്ച രാവിലെ 6.15ന് ഇടപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് രവിപുരം പൊതു ശ്മശാനത്തില്‍ സംസ്‌കാരം നടക്കും.

തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ കാന്‍സര്‍ രോഗബാധിതയാണെന്നറിയുകയും  തുടർന്ന് ലീവെടുത്ത് ചികിത്സയില്‍ പ്രവേശിക്കുകയായിരുന്നു. ഭർത്താവ്: കൃഷ്ണകുമാർ വർമ. മക്കൾ: ഇന്ദുലേഖ, ആദിത്യ വർമ. 

Tags:    
News Summary - Kochi Corporation Councilor Mini R. Menon passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.