ഖേദം പ്രകടിപ്പിക്കാമെന്ന് കെ.എൻ.എ ഖാദർ; പാർട്ടിക്ക് വിശദീകരണം നൽകി

മലപ്പുറം: കേസരി വാരിക സംഘടപ്പിച്ച പരിപാടിയിൽ പ​ങ്കെടുത്തതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിൽ മുസ്‍ലിം ലീഗ് മുൻ എം.എൽ.എ കെ.എൻ.എ ഖാദർ പാർട്ടിക്ക് വിശദീകരണം നൽകി. പരിപാടിയിൽ പ​​ങ്കെടുത്തത് പാർട്ടിക്ക് പ്രയാസമുണ്ടാക്കിയെങ്കിൽ ഖേദം പ്രകടിപ്പിക്കാമെന്ന് കെ.എൻ.എ ഖാദർ നിലപാടെടുത്തു. പാർട്ടി എന്ത് നിലപാട് സ്വീകരിച്ചാലും അംഗീകരിക്കുമെന്നും ഖാദർ വ്യക്തമാക്കി. വിശദീകരണം പരിശോധിച്ച് മുസ്‍ലിം ലീഗ് ഇക്കാര്യത്തിൽ തുടർനടപടി സ്വീകരിക്കും.

ചാലപ്പുറത്ത് ആർ.എസ്.എസ് മുഖപത്രമായ കേസരിയുടെ ആസ്ഥാനത്ത് ചുവർശിൽപം അനാച്ഛാദനം ചെയ്തശേഷം നടന്ന ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയത് കെ.എൻ.എ ഖാദറായിരുന്നു. എല്ലാ മതങ്ങളെയും കുറിച്ച് പഠിക്കാൻ ശ്രമിച്ചാൽ മതത്തിന്റെ പേരിൽ മനുഷ്യർക്കിടയിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാനാവുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

തുടർന്ന് കെ.എൻ.എ ഖാദർ പരിപാടിയിൽ പ​ങ്കെടുത്തത് വിവാദമായിരുന്നു. സമൂഹമാധ്യമങ്ങളിൽ വിഷയം ചർച്ചയായതോടെ സാംസ്കാരിക പരിപാടിയായതിനാലാണ് പ​ങ്കെടുത്തതെന്ന വിശദീകരണവുമായി ഖാദർ രംഗത്തെത്തിയിരുന്നു. എന്നാൽ, യു.ഡി.എഫിലെ വിവിധ നേതാക്കളിൽ നിന്നു തന്നെ ഖാദറിനെതിരെ വിമർശനം ഉയർന്നിരുന്നു.

Tags:    
News Summary - KNA Khader Give Explanation to muslim league

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.