ആശയറ്റ പ്രവാസികള്‍ക്ക് കെ.എം.സി.സി കാരുണ്യവര്‍ഷം

കോഴിക്കോട്: ആശയറ്റ പ്രവാസി കുടുംബങ്ങള്‍ക്ക് തണല്‍വിരിച്ച് കെ.എം.സി.സിയുടെ കാരുണ്യവര്‍ഷം. സൗദി കെ.എം.സി.സി കാരുണ്യദിനത്തിന്‍െറ ഭാഗമായി ഒന്നരക്കോടി രൂപയുടെ ആശ്വാസധനം നിരാലംബ കുടുംബങ്ങള്‍ക്ക് എത്തിച്ചുകൊടുത്തു. കെ.എം.സി.സിയുടെ സാമൂഹിക സുരക്ഷ പദ്ധതിയില്‍ അംഗമായിരിക്കെ മരണമടഞ്ഞ 20 പേരുടെ കുടുംബങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപവീതം  ഒരുകോടി രൂപയും രോഗികളായ 25 പേരുടെ കുടുംബങ്ങള്‍ക്ക് 50 ലക്ഷം രൂപയുമാണ് നല്‍കിയത്.

ടാഗോര്‍ സെന്‍റിനറി ഹാളില്‍ ഒരുക്കിയ ചടങ്ങില്‍ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ വിതരണോദ്ഘാടനം നടത്തി. സൗദി കെ.എം.സി.സി പ്രസിഡന്‍റ് കെ.പി. മുഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അഷ്റഫ് വേങ്ങാട്ട് സ്വാഗതം പറഞ്ഞു. മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്, ട്രഷറര്‍ പി.കെ.കെ. ബാവ, മറ്റ് നേതാക്കളായ കുട്ടി അഹമ്മദ്കുട്ടി, എം.സി. മായിന്‍ഹാജി, സി. മോയിന്‍കുട്ടി, അഡ്വ. യു.എ. ലത്തീഫ്, എം.കെ. മുനീര്‍, കെ.എം. ഷാജി, പി.കെ. ഫിറോസ്, നിയുക്ത ഡി.സി.സി പ്രസിഡന്‍റ് ടി. സിദ്ദീഖ് തുടങ്ങിയവര്‍ സംബന്ധിച്ചു.

പ്രവാസി സംഗമം മുസ്ലിം ലീഗ് അഖിലേന്ത്യാ സെക്രട്ടറി എം.പി. അബ്ദുസമദ് സമദാനി ഉദ്ഘാടനം ചെയ്തു. ‘സാമ്പത്തിക, തൊഴില്‍ നിയമങ്ങളും പ്രവാസികളും’ സെമിനാര്‍ മുസ്ലിം ലീഗ് നിയമസഭാ കക്ഷി നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. സെബാസ്റ്റ്യന്‍ പോള്‍, കെ.എന്‍.എ. ഖാദര്‍, സി.പി. ജോണ്‍, പി.എസ്. ശ്രീധരന്‍ പിള്ള, വനിതാലീഗ്  നേതാക്കളായ നൂര്‍ബീന റഷീദ്, ജയന്തി നടരാജന്‍  തുടങ്ങിയവര്‍ സംസാരിച്ചു. സൗഹൃദ സംഗമം അറബ് ലീഗ് അംബാസഡര്‍ ഡോ. മാസിര്‍ അല്‍മസ്ഊദി ഉദ്ഘാടനം ചെയ്തു. ഇ.ടി.  മുഹമ്മദ് ബഷീര്‍ എം.പി, ടി.പി. അബ്ദുല്ലക്കോയ മദനി, ഹുസൈന്‍ മടവൂര്‍, എ.വി. അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ സംസാരിച്ചു.

 

Tags:    
News Summary - kmcc

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.