കോടതി വിധിയിൽ വൈഷമ്യമില്ല; നീതിക്കു വേണ്ടി പോരാടും -മാണി

പാലാ: ബാർ കോഴ കേസിലെ റിപ്പോർട്ട് തള്ളിയ വിജിലൻസ് കോടതി വിധിയിൽ വൈഷമ്യമില്ലെന്ന് കേരളാ കോൺഗ്രസ് എം നേതാവ് കെ.എം. മാണി. കേസിൽ യു.ഡി.എഫ്, എൽ.ഡി.എഫ് സർക്കാറുകളുടെ കാലത്ത് അന്വേഷണങ്ങൾ നടത്തിയതാണ്. താൻ കുറ്റക്കാരനല്ലെന്നും തെറ്റ് ചെയ്തിട്ടില്ലെന്നും ചൂണ്ടിക്കാട്ടി വിജിലൻസ് സംഘം കോടതിയിൽ റിപ്പോർട്ടും നൽകിയിട്ടുണ്ട്.

എത്ര അന്വേഷണം വേണമെങ്കിൽ നടത്താമെന്നും കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായും മാണി പറഞ്ഞു. നീതിക്കു വേണ്ടിയുള്ള പോരാട്ടം തുടരും. വിധി ന്യായം ലഭിച്ച ശേഷം കൂടുതൽ വിശദീകരിക്കാമെന്നും മാണി മാധ്യമങ്ങളോട് പറഞ്ഞു.

ബാർ കോഴ കേസിൽ കെ.എം മാണിയെ കുറ്റക്കാരനാക്കാനുള്ള യാതൊരു തെളിവും വിജിലൻസിന് ലഭിച്ചിച്ചില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. യു.ഡി.എഫ് ഭരണകാലത്താണ് മാണിക്കെതിരെ ആരോപണം ഉയർന്നത്. തുടർന്ന് വിജിലൻസ് അന്വേഷിച്ച് അദ്ദേഹം കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയതാണ്. എൽ.ഡി.എഫ് അധികാരത്തിലെത്തിയപ്പോഴും ഇതാവർത്തിച്ചു.

മാണി കുറ്റക്കാരനല്ലെന്നാണ് ഇരു മുന്നണികളുടെയും ഭരണകാലത്ത് നടന്ന അന്വേഷണങ്ങൾ കൂട്ടിവായിച്ചാൽ മനസിലാവുകയെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. നിയമ പ്രശ്നങ്ങൾ ഉള്ള വിഷയമായതിനാൽ കോടതി വിധി കൂടുതൽ പഠിക്കേണ്ടതുണ്ട്. മുന്നണി ഒറ്റക്കെട്ടായി മാണിക്കൊപ്പം നിൽക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.

യു.ഡി.എഫ് ഒറ്റക്കെട്ടായി കെ.എം മാണിക്കൊപ്പം നിലയുറപ്പിക്കുമെന്ന് മുസ് ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. മാണി ഒറ്റക്കാവില്ലെന്നും അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയ വിജിലൻസ് റിപ്പോർട്ട് കോടതി തള്ളിയത് സംബന്ധിച്ച് പരാമർശിക്കവെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മലപ്പുറം പാർലമ​​െൻറ് മണ്ഡലം യു.ഡി.എഫ് കൺവൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാണിക്ക് നിരപരാധിത്വം തെളിയാക്കാനുള്ള അവസരം കിട്ടിയെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ പറഞ്ഞു. ഇതു കൊണ്ടൊന്നും മാണിയെ യു.ഡി.എഫ് തള്ളി പറയില്ല. യു.ഡി.എഫിന്‍റെ പ്രധാന ഘടകമായത് കൊണ്ടാണ് തിരിച്ചു വന്നപ്പോൾ മാണിയെ സ്വാഗതം ചെയ്തതെന്നും മുരളീധരൻ വ്യക്തമാക്കി.

അഴിമതിക്കാർ ശിക്ഷിക്കപ്പെടട്ടേ എന്നും നിയമം നിയമത്തിന്‍റെ വഴിക്ക് പോകട്ടെയെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ള പ്രതികരിച്ചു. അഴിമതിക്കാർക്കെതിെര കർശന നടപടി ഉണ്ടാവണമെന്നും ശ്രീധരൻപിള്ള ആവശ്യപ്പെട്ടു.

Tags:    
News Summary - KM Mani React to Bar Scam -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.