തിരുവനന്തപുരം: യുവ െഎ.എ.എസുകാരൻ ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ച് അമിതവേഗത്തി ൽ ഒാടിച്ച കാറിടിച്ചാണ് മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ കൊല്ലപ്പെട്ടതെന്ന് വ്യക്തമ ാക്കി അന്വേഷണസംഘം
തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയ ിൽ കുറ്റപത്രം സമർപ്പിച്ചു. ശ്രീറാം ഒന്നാംപ്രതിയും ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വഫ രണ്ടാംപ്രതിയുമായ കുറ്റപത്രം കോടതി അംഗീകരിച്ചു. ഇന്ത്യൻ ശിക്ഷനിയമത്തിലെ 304, 201 വകുപ്പുകളും മോേട്ടാർ വാഹന നിയമത്തിലെ 184, 185, 188 വകുപ്പുകളുമനുസരിച്ച് മനഃപൂർവമല്ലാത്ത നരഹത്യ, തെളിവ് നശിപ്പിക്കൽ, മോട്ടോർ വാഹനനിയമ ലംഘനം, പൊതുമുതൽ നശിപ്പിക്കൽ എന്നീ വകുപ്പുകളാണ് ചുമത്തിയത്.
10 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവ. അമിതവേഗത്തിൽ വാഹനമോടിച്ചതിന് വഫക്ക് നേരേത്ത പിഴ ചുമത്തിയിട്ടുള്ളതായി 66 പേജ് കുറ്റപത്രത്തിൽ പറയുന്നു. അമിതവേഗത്തിൽ വണ്ടിയോടിക്കാൻ ശ്രീറാമിനെ വഫ പ്രേരിപ്പിച്ചതായും കുറ്റപത്രത്തിലുണ്ട്. ശരീരത്തിലെ മദ്യത്തിെൻറ അളവ് കുറക്കാനാണ് ശ്രീറാം വൈദ്യപരിശോധന വൈകിപ്പിച്ചത്. അതിന് ചില മരുന്നുകൾ കഴിച്ചതായും സംശയിക്കുന്നു. അതിനാലാണ് തെളിവ് നശിപ്പിക്കൽ കുറ്റം കൂടി ചുമത്തിയത്. സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിലാണ് ശ്രീറാം മദ്യപിച്ചിരുന്നെന്ന തീരുമാനത്തിൽ എത്തിയത്.
ആഗസ്റ്റ് മൂന്നിന് പുലർച്ച 12.55 നാണ് ശ്രീറാം ഒാടിച്ച ഫോക്സ്വാഗൺ കാറിടിച്ച് സിറാജ് ദിനപത്രം തിരുവനന്തപുരം യൂനിറ്റ് ചീഫ് കെ.എം. ബഷീർ (35) മരിച്ചത്. മദ്യപിച്ചെന്ന് ബോധ്യപ്പെട്ടിട്ടും ശ്രീറാമിെൻറ രക്തപരിശോധന നടത്താതിരുന്നത് ഏറെ വിവാദമായിരുന്നു. ഐ.എ.എസ് ഉദ്യോഗസ്ഥനെ സഹായിക്കാൻ പൊലീസും ഡോക്ടർ സമൂഹവും രംഗത്തെത്തിയിരുന്നു.
വാഹനം 98.3 കിലോമീറ്റർ വേഗത്തിലായിരുന്നെന്നാണ് കണ്ടെത്തൽ. കേസിൽ 100 സാക്ഷികളുണ്ട്. 84 രേഖകളും 72 തൊണ്ടിമുതലും കേസിെൻറ ഭാഗമായി പൊലീസ് കോടതിയിൽ ഹാജരാക്കി. ക്രൈംബ്രാഞ്ച് എസ്.പി ഷാനവാസിെൻറ നേതൃത്വത്തിലാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.
സംഭവത്തിൽ സർക്കാറിെൻറ ശക്തമായ ഇടപെടലാണുണ്ടായത്. ബഷീറിെൻറ ഭാര്യക്ക് ജോലിയും നഷ്ടപരിഹാരവും നൽകി. ശ്രീറാമിെൻറ സസ്പെൻഷൻ അവസാനിപ്പിച്ച് സർവിസിൽ തിരിച്ചെടുക്കാനുള്ള ചീഫ് സെക്രട്ടറി ടോം ജോസിെൻറ ശിപാർശ മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞദിവസം തള്ളിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.