തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ കൊല്ലപ്പെട്ട സംഭവത്തിൽ ഐ.എ.എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാ മൻ അശ്രദ്ധയോടും അപകടകരമായും കാർ ഓടിച്ചതാണ് അപകടമുണ്ടാക്കിയതെന്ന പൊലീസ് റിപ്പോർട്ട് ലഭിച്ചതായി മന്ത്രി എ.ക െ. ശശീന്ദ്രൻ നിയമസഭയിൽ അറിയിച്ചു. പി.കെ. ബഷീറിെൻറ ചോദ്യത്തിന് നിയമസഭയിൽ രേഖാമൂലം മറുപടി പറയുകയായിരുന്നു മന്ത്രി. ശ്രീറാം മദ്യപിച്ചാണോ കാറോടിച്ചതെന്ന ചോദ്യത്തിന് മന്ത്രി മറുപടി നൽകിയില്ല.
അപകടത്തിന് കാരണമായവർക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നത് പൊലീസ് വകുപ്പാണ്. എന്നാൽ, മോട്ടോർ വാഹനവകുപ്പ് അപകടമുണ്ടാക്കിയ ശ്രീറാമിെൻറ ലൈസൻസ് 2019 ആഗസ്റ്റ് 19 മുതൽ ഒരു വർഷത്തേക്കും വാഹന ഉടമയായ വഫാ ഫിറോസിെൻറ ലൈസൻസ് ആഗസ്റ്റ് 20 മുതൽ മൂന്ന് മാസത്തേക്കും സസ്പെൻഡ് ചെയ്തു. അപകടം സംബന്ധിച്ച മറ്റ് റിപ്പോർട്ടുകളൊന്നും ഗതാഗത വകുപ്പിൽ ലഭിച്ചില്ല. ഇത്തരം ഗുരുതര വീഴ്ച വരുത്തുന്നവരുടെ കാര്യത്തിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നിയമപ്രകാരം ചെക്ക് റിപ്പോർട്ട് തയാറാക്കി കോടതി നടപടികൾക്ക് വിധേയമാക്കുകയോ രാജിയാക്കാവുന്ന കുറ്റങ്ങൾക്ക് അനുമതി നൽകുകയോ ചെയ്യുന്നുണ്ട്.
അമിതവേഗത്തിന് ലൈറ്റ് വാഹനത്തിന് 2000 രൂപയും മീഡിയം/ഹെവി വാഹനങ്ങൾക്ക് 4000 രൂപയുമാണ് ശിക്ഷ. മദ്യപിച്ച് വാഹനമോടിച്ചാൽ ആദ്യ തവണ ആറ് മാസം തടവും 10,000 രൂപ പിഴയും കുറ്റം ആവർത്തിച്ചാൽ രണ്ട് വർഷം തടവും 15,000 രൂപ പിഴയുമാണ് ശിക്ഷ. അശ്രദ്ധയോടെയുള്ള ഡ്രൈവിങ്ങിന് ഐ.പി.സി പ്രകാരം നടപടി സ്വീകരിക്കാവുന്നതാണെന്നും മന്ത്രി പി.കെ. ബഷീറിെൻറ ചോദ്യത്തിന് മറുപടി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.