ഭയപ്പെടേണ്ട സാഹചര്യമില്ല; മരുന്നുകൾ ആസ്ട്രേലിയയിൽ നിന്നെത്തിക്കും -ആരോഗ്യമന്ത്രി

കൊച്ചി: എറണാകുളത്ത് ചികിത്സയിൽ കഴിയുന്ന യുവാവിന് നിപ സ്ഥിരീകരിച്ചുവെന്നും പ്രതിരോധ പ്രവർത്തനങ്ങൾക്ക് സർക ്കാർ സുസജ്ജമാണെന്നും ആരോഗ്യ മന്ത്രി കെ. കെ ശൈലജ. ജനങ്ങൾ ഭയപ്പെടേണ്ടതില്ല. നിപയെന്ന് സംശയിക്കുന്ന ഘട്ടത്തില്‍ ത ന്നെ മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നു. ‘ബവറിന്‍’ മരുന്ന് ആവശ്യത്തിനുണ്ട്. ആവശ്യമായ മരുന്നുകൾ ആസ്ട്രേലിയയിൽ നിന്നെത്തിക്കുമെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ചികിത്സയിൽ കഴിയുന്ന യുവാവുമായി സമ്പർക്കം പുലർത്തിയ നാല് പേർക്ക് പനി ബാധിച്ചിട്ടുണ്ട്. ഒരാളെ ഐസലേഷന്‍ വാര്‍ഡിലാക്കി. രണ്ടുപേരുടെയും സ്ഥിതി ഗുരുതരമല്ല. ആദ്യരോഗിയെ പരിചരിച്ച രണ്ടു നഴ്സുമാര്‍ക്കും പനി ബാധിച്ചു. ഇവര്‍ക്കും മരുന്ന് നല്‍കുന്നു. വവ്വാല്‍ ധാരാളമുള്ള പ്രദേശത്തുള്ളവര്‍ സൂക്ഷിക്കണം. വവ്വാല്‍ കടിച്ചതോ തുറന്നിരിക്കുന്നതോ ആയ ഭക്ഷണം കഴിക്കരുതെന്നും ആരോഗ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

രോഗം ബാധിച്ച എത്തിയവരെ ചികിത്സിക്കുക എന്നതാണ് ഏറ്റവും പ്രാഥമികമായ കാര്യം. പ്രതിരോധപ്രവര്‍ത്തനങ്ങളും ഇതിനോടൊപ്പം നടത്തും. നിപ വൈറസ് ബാധയുടെ ഉറവിടം കണ്ടെത്തുന്നതടക്കമുള്ള കാര്യങ്ങള്‍ രണ്ടാം ഘട്ടത്തിലാവും. ഇടുക്കിയാണ് രോഗത്തിന്‍റെ ഉറവിടമെന്ന് പറയാനാവില്ല. കൂടുതല്‍ പരിശോധനകളിലൂടെ മാത്രമേ ഇത്തരം കാര്യങ്ങള്‍ സ്ഥിരീകരിക്കാനാവുകയുള്ളൂവെന്നും ശൈലജ വ്യക്തമാക്കി.

Tags:    
News Summary - KK Shailaja Teacher on Nipah Confirm-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.