ആരോഗ്യപ്രവർത്തകർക്ക് കോവിഡ് ബാധിച്ചതിൽ ആശങ്ക വേണ്ട -കെ.കെ ശൈലജ

തിരുവനന്തപുരം: ആരോഗ്യപ്രവർത്തകർക്ക് കോവിഡ് ബാധിച്ചതിൽ ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. അനാവശ്യ ആശ ങ്കയുടെ ആവശ്യമില്ല. പുറത്തിറങ്ങുന്നവർ മാസ്കും ഗ്ലൗസും നിർബന്ധമായും ധരിക്കണമെന്നും ആരോഗ്യ മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

പ്രവാസികൾ എത്തിയാൽ സ്വീകരിക്കാൻ എല്ലാ തയാറെടുപ്പും സംസ്ഥാനം പൂർത്തിയാക്കിയിട്ടുണ്ട്. ഓരോ ജില്ലകളിലും എത്തുന്നവരെ എവിടെ ക്വാറന്‍റീൻ ചെയ്യണം, ചികിത്സിക്കണം എന്നത് സംബന്ധിച്ചെല്ലാം തീരുമാനമായി.
എല്ലാവരും ഇങ്ങോട്ട് വരിക എന്നതല്ല, അവിടെ വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കാണ് മുൻഗണന. കോവിഡ് ഉള്ളവരെ കൊണ്ടുവരണോ എന്നതെല്ലാം കേന്ദ്ര സർക്കാറാണ് തീരുമാനിക്കേണ്ടത്. എല്ലാവരെയും ഒരുമിച്ച് കൊണ്ടുവരുന്നത് അപ്രായോഗികമാണ്. വിഷയത്തിൽ കേന്ദ്ര സർക്കാറിന്‍റെ അന്തിമ തീരുമാനം വന്നിട്ടില്ല -മന്ത്രി വ്യക്തമാക്കി.

കാസർകോട്ടെ കോവിഡ് രോഗികളുടെ വിവരങ്ങൾ ചോർന്നതുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, മുതലെടുപ്പിന് വേണ്ടി ആരെങ്കിലും ശ്രമിച്ചതാകുമെന്ന് മന്ത്രി മറുപടി പറഞ്ഞു.

Tags:    
News Summary - kk shailaja to press-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.