അന്തരിച്ച ദലിത് ചിന്തകനും സാമൂഹിക പ്രവർത്തകനുമായ കെ.കെ. കൊച്ച് അരികുവൽക്കരിക്കപ്പെട്ടവരുടെയും അടിച്ചമർത്തപ്പെട്ടവരുടെയും ശബ്ദമായിരുന്നുവെന്ന് കെ.കെ. രമ എം.എൽ.എ. സാംസ്കാരിക കേരളത്തിന് തീരാനഷ്ടമാണ് ആ മരണമെന്ന് രമ പറഞ്ഞു.
'പ്രശസ്ത ചിന്തകനും എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ കെ.കെ. കൊച്ച് അർബുദബാധിതനായി ചികിത്സയ്ക്കിടെ നമ്മെ വിട്ടുപിരിഞ്ഞിരിക്കുന്നു. സാംസ്കാരിക കേരളത്തിന് തീരാനഷ്ടമാണ് ആ മരണം. മുഖ്യധാരയിൽ ഇടം നിഷേധിക്കപ്പെട്ട അരികുവൽക്കരിക്കപ്പെട്ടവരുടെയും അടിച്ചമർത്തപ്പെട്ടവരുടെയും ശബ്ദമായിരുന്നു അദ്ദേഹത്തിന്റെ ചിന്തയും എഴുത്തും പ്രവർത്തനങ്ങളും. മൗലികമായ ചിന്താശേഷി, ആഴത്തിലുള്ള അറിവ്, സംഭവ സന്നദ്ധത തുടങ്ങിയവ ആ ബൗദ്ധിക ജീവിതത്തിന്‍റെ കാതലും കരുത്തുമായിരുന്നു. ഏറെ ദുഃഖത്തോടെ ശ്രീ കെ.കെ. കൊച്ചിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു' -കെ.കെ. രമ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് കെ.കെ. കൊച്ചിന്‍റെ അന്ത്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.