കീഴാറ്റുരിൽ ബൈപാസുമായി​ ബന്ധപ്പെട്ട നടപടികൾ നിർത്താൻ നിർദേശം

ന്യൂഡൽഹി: കീഴാറ്റുരിലെ ദേശീയപാത ബൈപാസ്​ നിർമാണവുമായി ബന്ധപ്പെട്ട നടപടികൾ നിർത്തിവെക്കാൻ നിർദേശം. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ്​  ദേശീയപാത അതോറിറ്റിക്കാണ്​ നിർദേശം നൽകിയത്​. കീഴാറ്റുരിൽ വയൽനികത്തി ദേശീയപാത നിർമാണം നടത്തുന്നതിനെതിരെ സമരം നടത്തുന്ന വയൽകിളികളുമായി ചർച്ച നടത്താനും കേന്ദ്രസർക്കാർ തീരുമാനിച്ചിട്ടുണ്ട്​.

ചർച്ചക്കായി വയൽകിളികളെ ഡൽഹിയിലേക്ക്​ വിളിപ്പിച്ചു. അടുത്ത മാസം ആദ്യത്തോടെ ചർച്ച നടത്തുമെന്നാണ്​ റിപ്പോർട്ടുകൾ. ഇൗ ചർച്ചക്ക്​ ശേഷമാവും നിർമാണം സംബന്ധിച്ച്​ അന്തിമ തീരുമാനം ഉണ്ടാവുക.

നേരത്തെ കീഴാറ്റൂരിലെ ബൈപാസ്​ നിർമാണത്തിനെതിരെ ശക്​തമായ സമരം ഉണ്ടായിരുന്നു. വയൽകിളികളുടെ നേതൃത്വത്തിലായിരുന്നു സമരം. ഇതി​​​െൻറ പശ്​ചാത്തലത്തിലാണ്​ സമവായത്തിലെത്തിയതിന്​ ശേഷം മാത്രം നിർമാണം തുടർന്നാൽ മതിയെന്ന്​ കേന്ദ്രസർക്കാർ വ്യക്​തമാക്കിയിരിക്കുന്നത്​.

Tags:    
News Summary - Kizhattor issue-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.