തോട്ടിൽ കൂറ്റൻ രാജവെമ്പാല; അനായാസം പിടികൂടി റോഷ്നി VIDEO

തിരുവനന്തപുരം: ജനവാസ കേന്ദ്രത്തിൽനിന്ന് 18 അടിയോളം വരുന്ന രാജവെമ്പാലയെ പിടികൂടി. തിരുവനന്തപുരം പേപ്പാറ അഞ്ചുമരുതുമൂട്ടിലെ ജനവാസ കേന്ദ്രത്തിൽനിന്നാണ് കൊടുംവിഷമുള്ള പാമ്പിനെ പിടികൂടിയത്.

ഇന്ന് രാവിലെയായിരുന്നു സംഭവം. തോട്ടില്‍ കുളിക്കാനിറങ്ങിയ നാട്ടുകാർ പാറയ്ക്ക് മുകളിലായി കിടന്ന രാജവെമ്പാലയെ കാണുകയായിരുന്നു. വനംവകുപ്പിൽ വിവരമറിയിച്ചതിനെ തുടർന്ന് പരുത്തിപ്പള്ളി റേഞ്ചിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ റോഷ്‌നി, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ പ്രദീപ്കുമാര്‍ ഉള്‍പ്പടെയുള്ളവരുടെ സംഘം സ്ഥലത്തെത്തി.

Full View

പിടികൂടാൻ ശ്രമിക്കവെ പാമ്പ് വെള്ളത്തിലേക്ക് ഇറങ്ങിയതോടെ കൂടുതൽ ശ്രമകരമായി. അഞ്ഞൂറിലേറെ പാമ്പുകളെ പിടികൂടിയിട്ടുണ്ടെങ്കിലും രാജവെമ്പാലയെ പിടിക്കുന്നത് ആദ്യമായാണെന്ന് റോഷ്‌നി പറഞ്ഞു.

Tags:    
News Summary - king cobra rescue at paruthippally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.