കിഫ്ബി: 2828 കോടിയുടെ 32 പദ്ധതികൾക്ക് അനുമതി

തിരുവനന്തപുരം: സംസ്ഥാനത്ത് 2828.74 കോടി രൂപയുടെ 32 പുതിയ പദ്ധതികൾക്ക് ധനാനുമതി നൽകാൻ കിഫ്ബി തീരുമാനിച്ചു. പൊതുമരാമത്ത് വകുപ്പിനു കീഴിൽ സ്ഥലമേറ്റെടുക്കലുൾപ്പെടെ 2798.97 കോടി രൂപയുടെ 31 പദ്ധതികൾക്കും കോസ്റ്റൽ ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ വകുപ്പിനു കീഴിൽ കൊച്ചിയിലെ സംയോജിത ജലഗതാഗത പദ്ധതിയുടെ ഭാഗമായി മാർക്കറ്റ് കനാൽ നവീകരണത്തിന് 29.77 കോടി രൂപയുടെ പദ്ധതിക്കും അനുമതി നൽകാനും കഴിഞ്ഞ ദിവസങ്ങളിൽ നടന്ന കിഫ്ബി ജനറൽ ബോർഡ് -എക്‌സിക്യൂട്ടിവ് യോഗങ്ങൾ തീരുമാനിച്ചു.

ഇതോടെ, കിഫ്ബി ഇതുവരെ അംഗീകാരം നൽകിയ പദ്ധതികൾ 993 ആയും ആകെ തുക 73,869.35 കോടിയായും ഉയർന്നു.

ധനാനുമതി നൽകിയ പ്രധാന പദ്ധതികൾ:

•തീരദേശ ഹൈവേ വികസനവുമായി ബന്ധപ്പെട്ട് പുനരധിവാസത്തിനും സ്ഥലമേറ്റെടുക്കലിനുമായി 194.14 കോടി രൂപ, ഒമ്പത് ജില്ലകളിൽ 17 സ്‌ട്രെച്ചുകളിലായി സ്ഥലമേറ്റെടുക്കലിനായി 2007 കോടി രൂപ എന്നിവക്ക് അംഗീകാരം.

•കള്ളിക്കാട് - പാറശ്ശാല റോഡ് നവീകരണത്തിന്‍റെ മൂന്നാം ഘട്ടം (വാഴിച്ചാൽ - കുടപ്പനമ്മൂട് സ്‌ട്രെച്ച്) - 12.13 കോടി രൂപ. • കൊച്ചിയിലെ സംയോജിത ജലഗതാഗത പദ്ധതിയുടെ ഭാഗമായി മാർക്കറ്റ് കനാൽ നവീകരണത്തിന് 29.77 കോടി രൂപ •എറണാകുളം ജില്ലയിലെ കടമക്കുടി - പിഴല ബ്രിഡ്ജ് നിർമാണം - 43.88 കോടി രൂപ •മലയോര ഹൈവേയുടെ ഭാഗമായി കോഴിക്കോട് ജില്ലയിലെ ചുങ്കക്കുറ്റി - പൂതമ്പാറ റോഡിന്‍റെ നവീകരണത്തിനായി 38.47 കോടി രൂപ •വയനാട് ജില്ലയിലെ കുഞ്ഞോം - നിരവിൽപ്പുഴ - ചുങ്കക്കുറ്റി റോഡിന്‍റെ നവീകരണത്തിനായി 36.52 കോടി രൂപ •കണ്ണൂർ ജില്ലയിലെ ഇ.ടി.സി പൂമംഗലം റോഡിന്‍റെ നവീകരണത്തിനായി 63.34 കോടി രൂപ •പാലക്കാട് ജില്ലയിലെ സുശീലപ്പടി റെയിൽവേ മേൽപാലം - 32.91 കോടി രൂപ • നിലമ്പൂർ - മൂലേപ്പാടം - വളന്തോട് റോഡ് - 80.23 കോടി രൂപ • മലയോര ഹൈവേ: ചെട്ടിനട - പാണംകുഴി - പയ്യാൽ - ചേരങ്ങനാൽ റോഡ് - 76.26 കോടി രൂപ

•പാലക്കാട് ജില്ലയിലെ നിളാ ഹോസ്പിറ്റൽ - ഷൊർണൂർ ഐ.പി.ടി റോഡ് നവീകരണം - 38.47 കോടി രൂപ.

53,869.35 കോടി രൂപയുടെ 986 അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കും 20000 കോടി രൂപയുടെ ഭൂമി ഏറ്റെടുക്കൽ പൂളിൽ ഉൾപ്പെടുത്തി ഏഴ് പദ്ധതികൾക്കും ധനാനുമതി നൽകിയിട്ടുണ്ട്. അംഗീകാരം നൽകിയ പദ്ധതികൾക്കായി ഇതുവരെ 20,484.27 കോടി രൂപ ചെലവിട്ടു.

Tags:    
News Summary - KIFB: Sanctions for 32 projects worth 2828 crores

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.