മൂന്നര വയസുള്ള കുഞ്ഞ്​ പരിക്കേറ്റ നിലയിൽ; അമ്മയും സുഹൃത്തും കസ്​റ്റഡിയിൽ

കോഴിക്കോട്​: കോഴിക്കോട്​ മൂന്നര വയസുള്ള കുഞ്ഞിനെ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അമ്മയും ആൺ സുഹൃ ത്തും കസ്​റ്റഡിയിൽ. പാലക്കാട്​ സ്വദേശികളായ യുവതിയും യുവാവുമാണ്​ പൊലീസ്​ കസ്​റ്റഡിയിലുള്ളത്​. പൊലീസ്​ ഇവരെ ചോദ്യം ചെയ്​തു വരികയാണ്​.

കുഞ്ഞിനെ വിദഗ്​ധ ചികിത്​സക്കായി കോഴിക്കോട്​ ബീച്ച്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഞ്ഞ്​ ബൈക്കിൽ നിന്ന്​ വീണ്​ പരിക്കേറ്റതാണ്​ എന്നാണ്​ യുവാവ്​ നൽകിയ മൊഴി.

പാലക്കാട്​ നിന്ന്​ കഴിഞ്ഞ 27 മുതൽ അമ്മയെയും കുഞ്ഞിനെയും കാണാതായിട്ടുണ്ടെന്ന്​ ഭർത്താവിൻെറ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. പിന്നീട്​ വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ്​ യുവതി സുഹൃത്തിനൊപ്പം പോയെന്ന്​ മനസിലാക്കിയത്​. കോഴിക്കോട്​ നടക്കാവിൽ വാടക വിട്ടീൽ ഇയാൾക്കൊപ്പം താമസിക്കുന്നത്​ മനസിലാക്കിയ ഭർത്താവിൻെറ ബന്ധുക്കൾ കോഴിക്കോടെത്തി പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. കുട്ടിശയ പരിക്കേൽപ്പിച്ചെന്ന്​ ഭർത്താവിൻെറ ബന്ധുക്കളുടെ പരാതിയിലാണ്​ ഇരുവരെയും ചോദ്യം ചെയ്യാൻ കസ്​റ്റഡിയിലെടുത്തത്​.

Tags:    
News Summary - Kid Injured, Mother and Boy Friend in Custody - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.