????? ????????? ????? ??????????? ??????? ?????? ????? ??????????? ???? ??????? ????????? ???????? ???????????? ????????????????

ഭാവഭേദമില്ലാതെ പ്രതികൾ; നിലവിളിച്ച്​ ബന്ധുക്കൾ

കോട്ടയം: കെവിൻ വധക്കേസിൽ​ പ്രത്യേക ഭാവഭേദങ്ങളൊന്നുമില്ലാതെയായിരുന്നു പ്രതികൾ വിധി കേട്ടത്. എന്നാൽ, കോടതിക് കുള്ളിലുണ്ടായിരുന്ന ഇവരുടെ അമ്മമാരും ബന്ധുക്കളും ​െനഞ്ചത്തടിച്ച്​ നിലവിളിച്ചത്​ വൈകാരിക രംഗങ്ങള്‍ക്കും ഇട യാക്കി. വിചാരണ ദിവസങ്ങളില്‍ ഏറെ സന്തോഷവാന്മാരായി കോടതിയില്‍ എത്തിയിരുന്ന പ്രതികളുടെ മുഖത്ത് ചൊവ്വാഴ്​ച കടു ത്ത ആശങ്കയാണ്​ നിഴലിച്ചത്​.

രാവിലെ പത്തരയോടെ കോടതിയിലെത്തിച്ച പ്രതികള്‍ ബന്ധുക്കളുമായും അഭിഭാഷകരുമായി ഏറെ സംസാരിച്ചു. കോടതി കൂടിയ ഉടന്‍ കേസ് പരിഗണിച്ച് ജഡ്ജി ശിക്ഷ പ്രഖ്യാപിച്ചു. ശ്രദ്ധയോടെ വിധി ശ്രവിച്ച പ്രതികള െല്ലാം നിസ്സംഗഭാവത്തിലായിരുന്നു. വിധിക്കുശേഷം ഏഴാം പ്രതി ഷിഫിന്‍ സജാദ് മതാചരപ്രകാരമായി ജയിലിൽ താടി വളർത്താൻ അനുമതി നൽകണമെന്ന്​ ആവശ്യപ്പെട്ടു.

അഭിഭാഷകൻ മുഖേന അപേക്ഷ നൽകാൻ കോടതി നിർദേശിച്ചു. വിധി പ്രഖ്യാപനം അവസാനി പ്പിച്ച് ജഡ്ജി മടങ്ങിയതോടെ കോടതിമുറി കരച്ചിലിൽ അമർന്നു. പ്രതികളുടെ ബന്ധുക്കള്‍ നിലവിളിയുമായി ഓടിയെത്തി. ചിലര െ അമ്മമ്മാര്‍ കെട്ടിപ്പിടിച്ചു കരഞ്ഞപ്പോൾ, അവരെ ആശ്വസിപ്പിച്ചതു ഷാനുവി​​​െൻറ അമ്മ രഹ്​നയായിരുന്നു. കേസില്‍ന ിന്ന് ഒഴിവാക്കപ്പെട്ട ചാക്കോയും കോടതിയിലുണ്ടായിരുന്നു. ഇതിനിടെ, മാധ്യമപ്രവർത്തകരെ കണ്ട ചാക്കോ, നീനുവിനെ കാണാൻ ശ്രമിക്കുമെന്നും സത്യാവസ്ഥ ബോധ്യപ്പെടുത്തുമെന്നും പറഞ്ഞു. അവളെ കാണാൻ കഴിഞ്ഞിരുന്നെങ്കിൽ ഞങ്ങളു​െട നിരപരാധിത്വം അവൾക്ക്​ ബോധ്യമാകുമായിരുന്നു. മകനും ഒപ്പമുള്ള സുഹൃത്തുക്കളും നിരപരാധികളാണ്. ഇത്​ നീനുവിനെ അറിയിക്കണം.

എനിക്ക്​ ഇപ്പോഴും അവർ മകൾ തന്നെയാണ്​. അവളെ അങ്ങനെ തള്ളിക്കളയാൻ ഞങ്ങൾക്ക്​ കഴിയില്ല. കാണാതായ സഹോദരിയെ തേടി ഇറങ്ങുക മാത്രമാണ് ഈ യുവാക്കൾ ചെയ്‌തത്. ഇതിനാണ് ഇവരെ വേട്ടയാടുന്നത്. ജാതിയും മതവും ഒന്നും തങ്ങൾക്ക് പ്രശ്‌നമായിരുന്നില്ല. കേസിൽ ഗൂഢാലാചന നടന്നിട്ടുണ്ട്​. എന്നാൽ, കൂടുതൽ പറയാനില്ല. കെവിനെ നീനുവിന് വിവാഹം ചെയ്‌ത് നൽകാമെന്ന് പൊലീസ് സ്​റ്റേഷനിൽ ​െവച്ച്​ അറിയിച്ചതാണ്. കെവി​​​െൻറ പിതാവ് ജോസഫിനെ വർക്ക്ഷോപ്പിലെത്തി കണ്ടിരുന്നു. എന്നാൽ, ജോസഫ് തന്നെ ആട്ടിപ്പുറത്താക്കുകയാണ് ചെയ്‌തതെന്നും ചാക്കോ പറഞ്ഞു.

വധശിക്ഷയിൽനിന്ന്​ ഒഴിവാക്കിയത്​ പ്രായം പരിഗണിച്ച്​
കോ​ട്ട​യം: ​പ്ര​തി​ക​ൾ വ​ധ​ശി​ക്ഷ​യി​ൽ​നി​ന്ന്​ ഒ​ഴി​വാ​യ​ത്​ പ്രാ​യ​ത്തി​​െൻറ ആ​നു​കൂ​ല്യം ല​ഭി​ച്ച​തി​നാ​ൽ. എ​ല്ലാ പ്ര​തി​ക​ൾ​ക്കും 30ൽ ​താ​ഴെ മാ​ത്ര​മേ പ്രാ​യ​മു​ള്ളൂ​വെ​ന്ന​തും ആ​രും നേ​ര​േ​ത്ത ക്രി​മി​ന​ൽ കേ​സി​ൽ​പോ​ലും പ്ര​തി​യാ​യി​ട്ടി​ല്ലെ​ന്ന​തും കോ​ട​തി പ​രി​ഗ​ണി​ച്ചു. പ്ര​തി​ക​ൾ കെ​വി​നോ​ട്​ അ​തി​ക്രൂ​ര​മാ​യി പെ​രു​മാ​റി​യി​ട്ടി​ല്ലെ​ന്ന്​ കോ​ട​തി വി​ധി​ന്യാ​യ​ത്തി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. പോ​സ്​​റ്റ്​​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ ഇ​ത്ത​രം പ​രി​ക്കു​ക​ളൊ​ന്നും രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. കേ​സ് അ​പൂ​ർ​വ​ങ്ങ​ളി​ൽ അ​പൂ​ർ​വ​മാ​യി പ​രി​ഗ​ണി​ച്ച് വ​ധ​ശി​ക്ഷ ന​ൽ​ക​ണ​മെ​ന്നാ​യി​രു​ന്നു പ്രോ​സി​ക്യൂ​ഷ​​െൻറ പ്ര​ധാ​ന ആ​വ​ശ്യം. വ​ധ​ശി​ക്ഷ ഇ​ല്ലെ​ങ്കി​ൽ ത​ട​വ് പ്ര​ത്യേ​കം പ്ര​ത്യേ​കം അ​നു​ഭ​വി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​മു​യ​ർ​ത്തി​യി​രു​ന്നു.

എ​ന്നാ​ൽ, പ്ര​തി​ക​ൾ​ക്ക് മ​നം​മാ​റ്റ​ത്തി​നു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്ന് കോ​ട​തി വി​ല​യി​രു​ത്തി. പ്ര​തി​ക​ളെ​ല്ലാം സ​മൂ​ഹ​ത്തി​​െൻറ ഭാ​ഗ​മാ​യി ജീ​വി​ക്കേ​ണ്ട​വ​രാ​ണ്, ഒ​ഴി​വാ​ക്ക​പ്പെ​ടേ​ണ്ട​വ​ര​ല്ല. ചെ​റു​പ്രാ​യ​മാ​ണ്, ജീ​വി​തം തു​ട​ങ്ങു​ന്നേ​യു​ള്ളൂ. ആ​ർ​ക്കും ക്ര​മി​ന​ൽ പ​ശ്ചാ​ത്ത​ല​മി​ല്ല. സ​മൂ​ഹ​ത്തി​നു​ ഭീ​ഷ​ണി​യാ​കു​ന്ന​വ​രാ​ണെ​ന്ന്​ ക​രു​താ​നാ​കി​ല്ല. അ​പൂ​ർ​വ​ങ്ങ​ളി​ൽ അ​പൂ​ർ​വ​മാ​ണെ​ന്ന​തി​നാ​ൽ വ​ധ​ശി​ക്ഷ​ക്ക്​ പ്ര​തി​ക​ൾ അ​ർ​ഹ​രാ​ണെ​ങ്കി​ലും ഇ​ക്കാ​ര​ണ​ങ്ങ​ൾ പ​രി​ഗ​ണി​ച്ച് ശി​ക്ഷ​യി​ൽ ഇ​ള​വ് ന​ൽ​കു​ക​യാ​ണെ​ന്നും വി​ധി​യി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

വി​ധി കേ​ൾ​ക്കാ​നാ​യി ചൊ​വ്വാ​ഴ്ച രാ​വി​ലെ പ​ത്തോ​ടെ ത​ന്നെ കോ​ട്ട​യം പ്രി​ന്‍സി​പ്പ​ല്‍ സെ​ഷ​ന്‍സ് കോ​ട​തി പ​രി​സ​ര​ത്ത് ആ​ളു​ക​ള്‍ ത​ടി​ച്ചു​കൂ​ടി​യി​രു​ന്നു. ആ​ക്ര​മ​ണ സാ​ധ്യ​ത​യു​ണ്ടെ​ന്ന വി​ല​യി​രു​ത്ത​ലി​ൽ പൊ​ലീ​സ്​ വ​ൻ സു​ര​ക്ഷ​യും ഒ​രു​ക്കി​യി​രു​ന്നു. കോ​ട്ട​യം സ​ബ്​ ജ​യി​ലി​ലേ​ക്ക്​ മാ​റ്റി​യ പ്ര​തി​ക​ളെ ബു​ധ​നാ​ഴ്​​ച തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ ജ​യി​ലി​ലേ​ക്ക്​ മാ​റ്റും.


വിധിയിൽ സന്തോഷം –അനീഷ്
കോ​ട്ട​യം: പ്ര​തി​ക​ൾ​ക്ക് ഇ​ര​ട്ട ജീ​വ​പ​ര്യ​ന്തം ല​ഭി​ച്ച​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന്​ കെ​വി​​െൻറ ബ​ന്ധു​വും കേ​സി​ലെ മു​ഖ്യ​സാ​ക്ഷി​യു​മാ​യി​രു​ന്ന അ​നീ​ഷ്. മൂ​ന്നു പ്ര​തി​ക​ൾ​െ​ക്ക​ങ്കി​ലും തൂ​ക്കു​ക​യ​ർ പ്ര​തീ​ക്ഷി​ച്ചി​രു​ന്നു. എ​ങ്കി​ലും വി​ധി​യി​ൽ തൃ​പ്ത​നാ​ണെ​ന്ന്​ അ​നീ​ഷ്​ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട്​ പ​റ​ഞ്ഞു. ചാ​ക്കോ​യെ വെ​റു​തെ വി​ട്ട​തി​നെ​തി​രെ നി​യ​മ​പോ​രാ​ട്ടം തു​ട​രു​മെ​ന്നും അ​നീ​ഷ്​ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട്​ പ​റ​ഞ്ഞു. ചാ​ക്കോ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​ക​ൾ പു​റ​ത്തു​നി​ൽ​ക്കു​ന്ന​ത് പ്ര​ശ്‌​ന​ങ്ങ​ൾ സൃ​ഷ്​​ടി​ക്കും.

ഇ​ര​ട്ട ജീ​വ​പ​ര്യ​ന്തം ശി​ക്ഷ​യ​നു​സ​രി​ച്ച് ജീ​വി​താ​ന്ത്യം വ​രെ ജ​യി​ലി​ൽ ക​ഴി​ഞ്ഞാ​ൽ അ​തു മാ​തൃ​ക​പ​ര​മാ​യ ശി​ക്ഷ​യാ​യി ക​ണ​ക്കാ​ക്കാം. പ്ര​തി​ക​ളു​ടെ പ്രാ​യ​മാ​ണ്​ ശി​ക്ഷ കു​റ​ക്കാ​ൻ കാ​ര​ണ​മാ​യി പ​റ​യ​പ്പെ​ടു​ന്ന​ത്. എ​ന്നാ​ൽ, ഇ​തേ പ്ര​തി​ക​ൾ ഇ​ല്ലാ​താ​ക്കി​യ കെ​വി​ന് അ​ന്ന് 23 വ​യ​സ്സു​മാ​ത്ര​മാ​യി​രു​ന്നു.നീ​നു​വി​​െൻറ പി​താ​വ് ചാ​ക്കോ​ക്ക് ഇ​പ്പോ​ൾ ല​ഭി​ച്ചി​രി​ക്കു​ന്ന​ത് ത​ട​വി​നേ​ക്കാ​ൾ വ​ലി​യ ശി​ക്ഷ​യാ​ണ്. മ​ക​ൻ ജീ​വി​ത​കാ​ലം മു​ഴു​വ​ൻ ജ​യി​ലി​ൽ ക​ഴി​യു​ന്ന​ത്​ ചാ​ക്കോ​ക്ക്​ കാ​ണേ​ണ്ടി​വ​രും. കെ​വി​​െൻറ അ​ച്ഛ​​െൻറ പു​ത്ര​ദുഃ​ഖം എ​ന്താ​ണെ​ന്ന് ഇ​നി​യെ​ങ്കി​ലും മ​ന​സ്സി​ലാ​കു​മെ​ന്നും അ​നീ​ഷ്​ പ​റ​ഞ്ഞു.

Tags:    
News Summary - kevin murder case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.