പുനലൂർ: കെവിനെ തട്ടിക്കൊണ്ടു പോകാൻ അക്രമിസംഘം ഉപയോഗിച്ച രണ്ടാമത്തെ വാഹനം കണ്ടെടുത്തു. ചുവപ്പ് നിറമുള്ള ഹ്യൂണ്ടായ് ഐ20 കാറാണ് പുനലൂരിൽ നിന്ന് കണ്ടെടുത്തത്. ഫൊറൻസിക് വിദഗ്ധർ കാർ പരിശോധിച്ച ശേഷം കോട്ടയം പൊലീസിന് കൈമാറും.
ടിറ്റോ എന്ന ആളുടെ ഉടമസ്ഥതയിലുള്ള കാർ റബർ തോട്ടത്തിനുള്ളിൽ നിന്നാണ് കണ്ടെടുത്തത്. കെവിനെ ഈ കാറിൽ വെച്ച് അക്രമികൾ മർദിച്ചതെന്നാണ് പൊലീസ് പറയുന്നത്. ചൊവ്വാഴ്ച രാത്രി ഒമ്പത് മണിക്കാണ് റബർ തോട്ടത്തിൽ കാർ കണ്ടതെന്ന് പ്രദേശവാസികൾ പറഞ്ഞു.
അക്രമിസംഘം സഞ്ചരിച്ച ഇന്നോവ കാർ തിങ്കളാഴ്ച തന്നെ കണ്ടെടുത്തിരുന്നു. മൂന്നാമത്തെ വാഹനത്തിന് വേണ്ടിയുള്ള തിരച്ചിൽ അന്വേഷണ സംഘം ഊർജിതപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.