കോട്ടയം: പ്രണയവിവാഹത്തെ തുടർന്ന് കെവിൻ കൊല്ലപ്പെടാൻ കാരണം ഗാന്ധിനഗർ എസ്.െഎയായിരുന്ന എം.എസ്. ഷിബുവിെൻറ ഭാഗത്തുനിന്നുണ്ടായ നിയമലംഘനമാണെന്ന് കോടതിയുടെ നിരീക്ഷണം. മകളെ കാണാനില്ലെന്ന് കാട്ടിയുള്ള പിതാവ് ചാക്കോയുടെ പരാതി ലഭിച്ചയുടൻ നീനുവിനെ കണ്ടെത്തി മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയിരുന്നെങ്കില്‍ ചിത്രം മറ്റൊന്നാകുമായിരുന്നുവെന്നും കോടതി പറഞ്ഞു. കെവിൻ വധക്കേസിെല അഞ്ചാംപ്രതിയും നീനുവിെൻറ പിതാവുമായ ചാക്കോ നൽകിയ ജാമ്യപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് ഏറ്റുമാനൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ നിരീക്ഷണം.
നീനുവിനെ കാണാനില്ലെന്ന പിതാവ് ചാക്കോയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കുന്നതിനു പകരം ഒത്തുതീർപ്പാക്കാനാണു പൊലീസ് ശ്രമിച്ചത്.പരാതി ലഭിച്ചയുടൻ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു നീനുവിനെ കണ്ടെത്തി മജിസ്േട്രറ്റിന് മുന്നിൽ എത്തിക്കണമായിരുന്നു. അങ്ങനെ ചെയ്തിരുന്നെങ്കിൽ ഏതെങ്കിലും സംരക്ഷണ കേന്ദ്രത്തിലോ നിയമാനുസൃതം കെവിനൊപ്പമോ വിട്ടയക്കുമായിരുന്നു.
കെവിെൻറ തട്ടിക്കൊണ്ടുപോകൽ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ഇതോടെ ഒഴിവാക്കപ്പെടുമായിരുന്നു. പൊലീസ് സ്റ്റേഷനില്‍ കേസ് ഒത്തുതീര്‍പ്പാക്കാന്‍ ചാക്കോക്ക് ഒപ്പം ചേര്‍ന്ന് എസ്.ഐ ഷിബു ശ്രമിച്ചു.നീനുവിനെ ആദ്യം പിതാവിനൊപ്പം വിടാൻ ശ്രമിക്കുകയായിരുന്നു. പിന്നീട് കെവിനൊപ്പം വിട്ടയച്ചു. അന്വേഷണ ഉദ്യോഗസ്ഥനുണ്ടായ ഈ വീഴ്ചയിൽ കേസെടുക്കാവുന്നതാണ്. എന്നാൽ, മറ്റൊരു കേസ് നിലനിൽക്കുന്നതിനാൽ കോടതി മുതിരുന്നില്ല. നിലവിലെ അന്വേഷണം തൃപ്തികരമാണെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.