കോട്ടയം: കെവിൻ കൊലക്കേസിൽ പ്രതികളുെട ഫോൺ രേഖകൾ കോടതി പരിശോധിച്ചു. പ്രതികൾ കോട്ടയത്ത് വന്നതിനും മടങ്ങിപ്പോയതിനും തെളിവായാണ് മൊബൈൽ ഫോൺ രേഖകൾ പ്രോസിക്യൂഷൻ ഹാജരാക്കിയത്. ഇത് സ്ഥിരീകരിക്കാൻ ഐഡിയ, റിലയൻസ് ജിയോ എന്നിവയുടെ കേരള സർക്കിൾ നോഡൽ ഓഫിസർമാരെയും ശനിയാഴ്ച വിസ്തരിച്ചു.
കെവിനെ തട്ടിക്കൊണ്ടുപോയ ദിവസം പ്രതികളായ നിയാസ്, ഇഷാൻ, ഷാനു, ഷിനു, ഷിഫിൻ സജാദ്, റിയാസ്, ടിറ്റു ജെറോം എന്നിവരുടെ മൊബൈൽ ടവർ ലൊക്കേഷൻ വിവരങ്ങളാണ് കോടതിയിൽ ഹാജരാക്കിയത്. കോട്ടയെത്തയും മൃതദേഹം കണ്ടെത്തിയ ചാലിയേക്കരയിലെയും ടവർ ലൊക്കേഷൻ ഇതിൽ ഉൾപ്പെടുന്നു.
സംഭവ സമയം ഇഷാെൻറ മൊബൈലിൻ ഇൻറർനെറ്റ് ഓണായിരുന്നു. ഇതിലൂടെ ഇവർ സഞ്ചരിച്ച റൂട്ട് പൂർണമായും കോടതിയിൽ ഹാജരാക്കി. കെവിനെ തട്ടിക്കൊണ്ടുപോയ ദിവസം പുലർച്ച 3.30ന് മുഖ്യപ്രതി ഷാനു അയൽവാസിയായ ലിജോയെ ഫോൺ ചെയ്തെന്ന് രേഖകളിൽ വ്യക്തമായി.
ഒമ്പതാം പ്രതി ടിറ്റു ജെറോം ബന്ധുവിെൻറ സിം കാർഡാണ് ഉപയോഗിച്ചിരുന്നത്. ബന്ധു ഇത് കോടതിയിൽ സമ്മതിച്ചു. നാലാം പ്രതി റിയാസിെൻറ ഫോണിൽനിന്ന് നീനു താമസിച്ച ഹോസ്റ്റലിലേക്ക് കാൾ പോയിട്ടുണ്ടെന്നും രേഖകളിലുണ്ട്. കേസിൽ ഇതുവരെ 94 സാക്ഷികളെ വിസ്തരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.