പ്രതികൾക്ക്​ മർദന​മേറ്റെന്ന സംഭവം: തടവുകാരെ വൈദ്യപരിശോധനക്ക്​ വിധേയമാക്കണമെന്ന്​ ഹൈകോടതി

കൊച്ചി: കെവിൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട്​ പൂജപ്പര സെൻട്രൽ ജയിലിൽ പാർപ്പിച്ച മൂന്ന് തടവുകാരെയും ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനക്ക്​ വിധേയമാക്കണമെന്ന് ഹൈകോടതി. പ്രതി ടിറ്റു ജെറോമിനൊപ്പം മർദനമേറ്റ തടവുകാരായ ശ്യാം ശിവൻ, ഷിനു, ഉണ്ണിക്കുട്ടൻ എന്നിവരെ പേരൂർക്കട ജില്ല ആശുപത്രി സൂപ്രണ്ടി​ന്​ മുന്നിൽ വൈദ്യപരിശോധനക്ക്​ ഹാജരാക്കാൻ ജസ്​റ്റിസ് കെ. വിനോദ് ചന്ദ്രനും ജസ്​റ്റിസ് എം.ആർ. അനിതയും അടങ്ങിയ ഡിവിഷൻ ബെഞ്ച് തിരുവനന്തപുരം പൊലീസ് കമീഷണർക്ക്​ നിർദേശം നൽകി.

അതിനുശേഷം മെഡിക്കൽ റിപ്പോർട്ട്​ സഹിതം മൂന്ന് തടവുകാരെയും മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കണം. മെഡിക്കൽ റിപ്പോർട്ടിൽ ചികിത്സ നിർദേശിച്ചിട്ടുണ്ടെങ്കിൽ ചികിത്സക്ക്​ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കണം. അതല്ലെങ്കിൽ ജയിലിലേക്കുതന്നെ മടക്കി അയക്കണം.

തടവുകാരിൽ ഒരാളുടെ മാതാവ്​ നൽകിയ ഹരജിയിലാണ് കോടതിയുടെ ഇടപെടൽ. ഇതിനെത്തുടർന്ന് കോടതി ജയിൽ സൂപ്രണ്ടി​െൻറയും ഡോക്ടറുടെയും റിപ്പോർട്ട് തേടിയിരുന്നു. ജില്ല ലീഗൽ സർവിസ് അതോറിറ്റി (ഡെൽസ) സെക്രട്ടറിയോട് ജയിലിലെത്തി തടവുകാരോട് വിവരം തിരക്കാനും നിർദേശിച്ചു. തടവുകാർക്ക് മർദനമേറ്റിട്ടില്ലെന്ന തരത്തിലായിരുന്നു ജയിൽ ഡോക്ടറുടെ റിപ്പോർട്ട്.

എന്നാൽ, ഡെൽസ സെക്രട്ടറി തടവുകാരനായ ശ്യാം ശിവ​െൻറ പുറത്ത് നീരുള്ളതായി കോടതിയെ അറിയിച്ചു. ജയിൽ ഡോക്ടറുടെ റിപ്പോർട്ടിൽ കോടതി അതൃപ്​തി പ്രകടിപ്പിച്ചു. പ്രതി ടിറ്റുവിന് ജയിലിൽ മർദനമേ​െറ്റന്ന പരാതിയിൽ ചികിത്സക്ക്​ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ നേരത്തേ നിർദേശിച്ചിരുന്നു.

Tags:    
News Summary - Kevin Murder Case Accused Case in High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.