കോട്ടയം: കെവിെൻറ കൊലപാതകം ആസൂത്രിതമാണെന്ന് പിതാവ് ജോസഫ്. ‘നീനുവിെൻറ ബന്ധുക്കള്‍ ദിവസങ്ങളായി കോട്ടയത്ത് തങ്ങിയിരുന്നു. ഇക്കാര്യത്തിൽ സി.പി.എം പ്രവർത്തകരുടെ സഹായം ലഭിച്ചതായും സംശയമുണ്ട്. നീനുവിെൻറ സഹോദരൻ തെന്ന കാണാൻ വന്നിരുന്നു. അമ്മക്ക് നീനുവിനെ കാണണമെന്ന് ആവശ്യപ്പെട്ടാണ് എത്തിയത്. അന്ന് കാണാൻ വന്ന അതേ ഇന്നോവ കാറിലാണ് കെവിനെ തട്ടിക്കൊണ്ടുപോയെതന്ന് സംശയമുണ്ട്.
കെവിെൻറ വേർപാടിൽ വേദനിക്കുന്ന നീനുവിെന ഇനിയുള്ള കാലം സംരക്ഷിക്കാനാണ് തീരുമാനം. ആർക്കും വിട്ടുകൊടുക്കില്ല. ദുബൈയിൽ ജോലിചെയ്തിരുന്ന കെവിൻ മാസങ്ങൾക്കുമുമ്പാണ് തിരിച്ചെത്തിയത്. നീനുവിെൻറ വിവാഹം മറ്റൊരാളുമായി ഉറപ്പിച്ച വിവരമറിഞ്ഞാണ് മടങ്ങിയെത്തിയതെന്ന വിവരം പോലും തങ്ങൾക്ക് അറിയില്ലായിരുന്നു. പൊലീസ് ഒന്നുണർന്ന് പ്രവർത്തിച്ചിരുന്നെങ്കിൽ അവനെ രക്ഷിക്കാമായിരുന്നു. എനിക്ക് എന്തുചെയ്യാന്‍ പറ്റും? പൊലീസ് നടപടി എടുക്കണമായിരുന്നു. അതിന് അവര്‍ ഉത്തരം പറയണ’മെന്നും കണ്ണീരോടെ ജോസഫ് (രാജൻ) പറഞ്ഞു.
എെൻറ മകന് ആരെയും വേദനിപ്പിച്ചിട്ടില്ല. വിവാഹത്തെക്കുറിച്ചോ പ്രണയത്തെക്കുറിച്ചോ അവൻ പറഞ്ഞിരുന്നില്ല. തട്ടിക്കൊണ്ടുപോയപ്പോഴും അവന് തിരിച്ചുവരുമെന്നായിരുന്നു പ്രതീക്ഷ. കൊന്നുകളയുമെന്ന് വിചാരിച്ചില്ലെന്ന് മാതാവ് മേരിയും (ഒാമന) പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.