തിരുവനന്തപുരം: ഭാര്യയുടെ ബന്ധുക്കൾ തട്ടിക്കൊണ്ടുപോയശേഷം മരിച്ചനിലയിൽ കണ്ടെത്തിയ കെവിേൻറത് മുങ്ങിമരണം തന്നെയെന്ന് മെഡിക്കല്‍ ബോര്‍ഡിെൻറ പ്രാഥമിക റിപ്പോര്‍ട്ട്. എന്നാൽ, ശരീരത്തിലെ മുറിവുകളും ക്ഷതങ്ങളും എങ്ങനെയുണ്ടായെന്ന് കണ്ടെത്താൻ സ്ഥലപരിശോധന നടത്തണമെന്ന് ശിപാർശചെയ്യുന്നു. ആന്തരികാവയവങ്ങളുടെ പരിശോധനാഫലം വന്നശേഷം അന്തിമ റിപ്പോർട്ട് നല്‍കുമെന്നും ബോർഡ് വൃത്തങ്ങൾ വ്യക്തമാക്കി. ഇതുസംബന്ധിച്ച റിപ്പോർട്ട് അന്വേഷണസംഘത്തിന് കൈമാറും.
കെവിെൻറ മരണം സംബന്ധിച്ച പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ശരിവെക്കുന്നതാണ് മെഡിക്കല്‍ ബോര്‍ഡിെൻറ പ്രാഥമികനിഗമനം. എന്നാൽ, ശരീരത്തിലെ പരിക്കുകൾ പരിശോധിക്കാൻ സ്ഥലസന്ദർശനം നടത്തണമെന്ന ശിപാർശയിൽ അേന്വഷണസംഘമാകും തീരുമാനമെടുക്കുക. അതിനനുസരിച്ച് ഫോറന്‍സിക് സംഘം സംഭവസ്ഥലം പരിശോധിക്കും. കെവിെൻറ ശരീരത്തില്‍ കണ്ട പതിനാറോളം മുറിവുകള്‍ പുഴയിലേക്ക് വീണതിെൻറ ഭാഗമായി സംഭവിച്ചതാണോയെന്നാകും പരിശോധിക്കുക.
കെവിനുമായി പ്രതികൾ ചാലിയേക്കരയില്‍ എത്തിയതുവരെയുള്ള കാര്യത്തിൽ പൊലീസിന് വ്യക്തതയുണ്ട്. കെവിൻ വാഹനത്തിൽനിന്ന് രക്ഷപ്പെെട്ടന്നാണ് പിടിയിലായവർ പൊലീസിന് നൽകിയ മൊഴി. കെവിനെ പിന്തുടര്‍ന്ന പ്രതികൾ അയാളെ പുഴയിലേക്ക് തള്ളിയിട്ടതാണോ മുക്കിക്കൊന്നതാണോ എന്ന കാര്യത്തിലാണ് വ്യക്തത വേരണ്ടത്. ഇത് സംബന്ധിച്ച തെളിവുകള്‍ക്കായാണ് ഇപ്പോള്‍ അന്വേഷണസംഘം നീങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.