കെവിൻ കേസ്​ പ്രതിക്ക്​ മർദനം: അന്വേഷണ വിധേയമായി മൂന്ന് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റാൻ ശിപാർശ

തിരുവനന്തപുരം: കെവിൻ കേസ് പ്രതി ടിറ്റു ജെറോമിന് പൂജപ്പുര ജയിലിൽ മർദ്ദനമേറ്റെന്ന ആരോപണത്തിൽ മൂന്ന് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നു. ഡെപ്യൂട്ടി പ്രിസൺ ഓഫീസർമാരെ അന്വേഷണ വിധേയമായി സ്ഥലംമാറ്റാൻ ശിപാർശ നൽകി. െമഡിക്കൽ രേഖകളടക്കം പരിശോധിച്ച് വിശദമായി അന്വേഷണം നടത്തും. ഹൈകോടതി നിർദേശപ്രകാരം തിരുവനന്തപുരം സെഷൻസ് കോടിയിൽ ഇതുസംബന്ധിച്ച് റിപ്പോർട്ട് സമർപ്പിച്ചു.

പ്രതി ടിറ്റു ജെറോം പൂജപ്പുര സെൻട്രൽ ജയിലിലാണ് കടുത്ത മ‍ർദനത്തിനിരയായത്.ഇപ്പോൾ മെഡിക്കൽ കൊളജിൽ ആശുപത്രിയിലാണ് ടിറ്റു.

ജയിലിൽ കഴിയുന്ന മകനെക്കുറിച്ച് ദിവസങ്ങളായി യാതൊരു വിവരവുമില്ലെന്ന പിതാവി‍െൻറ ഹേബിയസ് കോർപസ് ഹരജിയെതുടർന്ന് അടിയന്തര പരിശോധനക്ക്​ ജില്ലാ ജഡ്ജിയെ ഹൈകോടതി ചുമതലപ്പെടുത്തുകയായിരുന്നു. തുടർന്ന് ടിറ്റു ജെറോമിന് മർദനമേറ്റെന്നും ആന്തരിക പരിക്കുണ്ടെന്നും പ്രാഥമിക പരിശോധനയിൽ ബോധ്യമായി. ഇതോടെ ജില്ല ജഡ്ജിയുടെ നിർദേശപ്രകാരം ടിറ്റുവിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് ഉടനടി മാറ്റുകയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.