മലപ്പുറം: വാഴക്കാട്, എടവണ്ണ, നിലമ്പൂർ മേഖലകളിൽ വെള്ളം കയറി ഒറ്റപ്പെട്ട് കിടക്കുന്നവരെ സുരക്ഷിത സ്ഥലങ്ങളിലേക ്ക് മാറ്റി പാർപ്പിക്കുന്നതിന് തോണികളും ചെറിയ ബോട്ടുകളും ആവശ്യപ്പെട്ട് ജില്ല ഭരണകൂടം. കലക്ടർ ജാഫർ മലിക്കാണ് സഹായം ആവശ്യപ്പെട്ടിരിക്കുന്നത്. സർക്കാറിൻെറ മുഴുവൻ സംവിധാനങ്ങളും ഇതിലേക്ക് ഉപയോഗിച്ച് വരുന്നുണ്ട്. തോണിയും ബോട്ടും രക്ഷാപ്രവർത്തനത്തിന് നൽകാൻ താത്പര്യമുള്ളവർ ബന്ധപ്പെടുക. ബോട്ടുകൾ എത്തിക്കാൻ ആവശ്യമെങ്കിൽ വാഹന സൗകര്യം നൽകുന്നതാണ്.
ഏറനാട്, താലൂക്ക് ഓഫീസ് : 0483 2766121
നിലമ്പൂർ, താലൂക്ക് ഓഫീസ് 04931 221471
കൊണ്ടോട്ടി, താലൂക്ക് ഓഫീസ് 0483 2713311
കലക്ടറേറ്റ് കൺട്രോൾ റൂം 0483 2736320 0483 2736326
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.