കേരള വനിതാ കമ്മീഷന് കേഴിക്കോട് മേഖല ഓഫീസ്

തിരുവനന്തപുരം: വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള കേരള വനിതാ കമ്മീഷന്‍ കോഴിക്കോട് മേഖല ഓഫീസ് തുടങ്ങുന്നതിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിച്ചു. 

സര്‍ക്കാറിന്‍റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് കോഴിക്കോട് മേഖല ഓഫീസ് തുറക്കാനാണുദ്ദേശിക്കുന്നതെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. കോഴിക്കോട് മേഖല ഓഫീസ് തുടങ്ങുന്നതോടെ ഈ മേഖലയിലെ വനിതകള്‍ക്ക് വലിയ അനുഗ്രഹമാകും. കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, വയനാട്, കാസര്‍ഗോഡ് തുടങ്ങിയ 5 ജില്ലകളിലെ പരാതികളാണ് ഈ മേഖല ഓഫീസില്‍ സ്വീകരിക്കുക. ഇതിലൂടെ വിവിധ ആവശ്യങ്ങള്‍ക്കായി തിരുവനന്തപുരം വനിതാ കമ്മീഷന്‍ ഓഫിസിലേക്കുള്ള ദീര്‍ഘദൂര യാത്ര ഒഴിവാക്കാനാകുമെന്നും മന്ത്രി പറഞ്ഞു.
 

Tags:    
News Summary - Kerala Womens Commission office at Calicut-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.