Posted On
date_range Updated On
date_range മുല്ലപ്പള്ളിക്കെതിരെ കേസെടുത്തു
തിരുവനന്തപുരം: സോളാർ കേസിലെ പരാതിക്കാരിക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ പൊലീസ് കേസെടുത്തു.
സോളാർ കേസ് പരാതിക്കാരി നൽകിയ പരാതിയിലാണ് സംസ്ഥാന പൊലീസ് മേധാവിയുടെ നിർദേശപ്രകാരം തിരുവനന്തപുരം വനിത പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്.
ഡി.ജി.പിക്ക് ലഭിച്ച പരാതി തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണർ ബൽറാം കുമാർ ഉപാധ്യായക്ക് കൈമാറുകയായിരുന്നു. മുല്ലപ്പള്ളിയുടെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ നേരത്തെ വനിത കമീഷൻ സ്വമേധയാ കേസെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.