മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികളെ നാട്ടിലെത്തിക്കുക: ഏപ്രിൽ 15 ന് വെൽഫെയർ പാർട്ടിയുടെ സമര ഭവനം

തിരുവനന്തപുരം: കോവിഡ് 19 പ്രതിസന്ധിയിലകപ്പെട്ട് മടങ്ങാൻ ശ്രമിക്കുന്ന പ്രവാസികളെ എത്തിക്കണമെന്നാവശ്യപ്പെട ്ട്​ കേരളത്തിലുടനീളം സമര ഭവനങ്ങളൊരുക്കാൻ വെൽഫെയർ പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് ആഹ്വാനം ചെയ്തു. ഏപ്രിൽ 15 ന്​ വൈകിട്ട് 5 മണിക്ക് പ്രവർത്തകൾ സ്വന്തം വീടുകൾ സമരവേദിയാക്കും. കുടുംബാംഗങ്ങളെല്ലാം “bring home expatriates” എന്ന ബോർഡുയർത്തി സമരത്തിൽ പങ്കാളികളാകണം.

വിസ കാലവധി കഴിഞ്ഞവരും തൊഴിലില്ലാത്തവരും പൊതുമാപ്പ് ലഭിച്ചവരും പല കാരണങ്ങളാൽ ചികിത്സ ആവശ്യമുള്ളവരുമടക്കം നാട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന പ്രവാസികളെ നാട്ടിലെത്തിക്കണം. ഇവർക്കായി പ്രത്യേക വിമാന സർവ്വീസ് ആരംഭിക്കാൻ തയ്യാറകണമെന്ന ആവശ്യം വ്യാപകമായി ഉയർന്നിട്ടും കേന്ദ്ര സർക്കാർ നിഷേധാത്മക സമീപനമാണ് സ്വീകരിക്കുന്നത്. ഈ സമീപനം തിരുത്തി പ്രവാസികളെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കണമെന്ന കേരള സമൂഹത്തി​​െൻറ ആവശ്യം സാമൂഹ്യ മാധ്യമങ്ങളിലൂടെ ശക്തമായി ഉന്നയിക്കുകയാണ് സമരത്തിന്റെ ലക്ഷ്യം.

യു.എ.ഇ പോലുള്ള രാജ്യങ്ങൾ നാട്ടിലേക്ക് പോകാനാഗ്രഹിക്കുന്ന പ്രവാസികളെ മടക്കി കൊണ്ടുപോകണം എന്നാവശ്യപ്പെട്ടിട്ടും കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ അനുകൂല പ്രതികരണം നടത്താതെ നിഷ്ക്രിയ സമീപനം സ്വീകരിക്കുകയാണ്. ഈ സാഹചര്യത്തിലാണ്​ സമരഭവനം ഒരുക്കു​ന്നതെന്ന്​ വെൽഫെയർ പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് അറിയിച്ചു.

Tags:    
News Summary - kerala welfare party

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.