ഹരിപ്പാട്: അന്തർ സംസ്ഥാന തൊഴിലാളികളെ വാട്സ്ആപ്പ് സന്ദേശത്തിലൂടെ സംഘടിപ്പിച്ചെന്ന് ആരോപിച്ച് വെൽഫെ യർ പാർട്ടി ജില്ല പ്രസിഡൻറ് നാസർ ആറാട്ടുപുഴയെ ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. ചൊവ്വാഴ്ച വൈകീട്ട് ആറുമണിയോടെ ഹരിപ്പാട് പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ആലപ്പുഴ എസ്.പിയുടെ സ്പെഷ്യൽ സ്ക്വാഡ് എസ്.ഐ ലൈഷാദ് മുഹമ്മദിെൻറ നിർദേശത്തെ തുടർന്നാണ് അറസ്റ്റ്. ഹരിപ്പാട് മേഖലയിൽ ഇതര സംസ്ഥാന തൊഴിലാളികളെ അകാരണമായി സംഘം ചേരാൻ സമൂഹമാധ്യമങ്ങൾ വഴി പ്രേരിപ്പിച്ചതിനാണ് നടപടി എന്നാണ് പൊലീസ് പറയുന്നത്.
അതേസമയം വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ ഇതരസംസ്ഥാന തൊഴിലാളികളെ സഹായിക്കുന്നതിനും അവർക്ക് ഭക്ഷണം എത്തിക്കുന്നതിനും ഹെൽപ് ലൈൻ ഡെസ്ക് ആരംഭിച്ചിരുന്നു. ജില്ല പ്രസിഡൻറ് എന്ന നിലയിൽ നാസർ ആറാട്ടുപുഴയുടെ നമ്പരായിരുന്നു ഇതിൽ നൽകിയിരുന്നത്.
ഇതുപ്രകാരം ഹെൽപ് ലൈൻ നമ്പരിലേക്ക് ബന്ധപ്പെട്ട ഇതര സംസ്ഥാന തൊഴിലാളികൾക്ക് വേണ്ട സഹായങ്ങൾ എത്തിച്ചുകൊടുക്കുക മാത്രമാണ് ചെയ്തതെന്ന് വെൽഫെയർ പാർട്ടി നേതാക്കൾ പറയുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇദ്ദേഹത്തെ വിട്ടയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.