കൊച്ചി: വീണ്ടും വർധിച്ച് സ്വർണവില. ഗ്രാമിന് 300 രൂപ കൂടി 14,040 രൂപയിലും പവന് 2400 രൂപ വർധിച്ച് 1,12,320 രൂപയിലുമാണ് വൈകീട്ട് വ്യാപാരം നടന്നത്. ഇന്ന് നാലുതവണയാണ് സ്വർണവില മാറിമറിഞ്ഞത്.
രാവിലെ രണ്ടുതവണ കുറഞ്ഞ സ്വർണ വില വൈകീട്ട് 4.10ഓടെ തിരിച്ചുകയറിയിരുന്നു. വൈകീട്ട് 6.35ഓടെ വീണ്ടും സ്വർണവിലയിൽ വർധനവ് രേഖപ്പെടുത്തി. 18 കാരറ്റ് സ്വർണവിലയിൽ ഗ്രാമിന് 11,535 രൂപയിലും പവന് 92,280 രൂപയിലുമാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്. വിലയിടഞ്ഞപ്പോൾ ആളുകൾ സ്വർണം വാങ്ങിക്കൂട്ടിയതാണ് കേരളത്തിൽ സ്വർണത്തിന് വില വർധിക്കാൻ കാരണമെന്നാണ് വിദഗ്ധർ പറയുന്നത്.
ഇന്ന് രാവിലെ രണ്ടുതവണയായി സ്വർണവിലയിൽ പവന് 9840 രൂപയാണ് കുറഞ്ഞത്. വൈകീട്ടോടെ 2000 രൂപ കൂടി. ഗ്രാമിന് 250 രൂപ കൂടി 13,740 രൂപയും പവന് 2000 രൂപ കൂടി 1,09,920 രൂപയുമായി.
വ്യഴാഴ്ചയാണ് സ്വർണവില സർവകാല റെക്കോഡിലെത്തിയത്. 1,31,160 രൂപയായിരുന്നു അന്ന് രാവിലെ പവൻ വില. രാവിലെ ഒറ്റയടിക്ക് 8,640 കൂടിയാണ് റെക്കോഡിട്ടത്. എന്നാൽ, അന്ന് വൈകീട്ട് മുതൽ വില കുറഞ്ഞു തുടങ്ങി. 800 രൂപ കുറഞ്ഞ് 130360 രൂപയിലാണ് അന്ന് വിപണി ക്ലോസ് ചെയ്തത്.
തൊട്ടുപിന്നാലെ, വെള്ളിയാഴ്ച 6,280 രൂപയും ശനിയാഴ്ച 6,320 രൂപയും കുറഞ്ഞു. അവധി ദിനമായ ഇന്നലെ വിലയിൽ മാറ്റമുണ്ടായില്ല. നാലുമാസം കൊണ്ട് 44,600 രൂപയാണ് ഒരുപവൻ സ്വർണത്തിന് വർധിച്ചത്. 2025 ഒക്ടോബർ മൂന്നിന് 86,560 രൂപയായിരുന്നു വില. ഇത് പിന്നീട് ഏറിയും കുറഞ്ഞും റെക്കോഡ് കുതിപ്പിലെത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.