ബീച്ചിൽ ഭാര്യയുടെ ജന്മദിനം ആഘോഷിച്ച് മടങ്ങവെ ഭർത്താവ് വാഹനാപകടത്തിൽ മരിച്ചു

തിരുവല്ല: ഭാര്യയുടെ ജന്മദിനം ആഘോഷിച്ച് മടങ്ങവെ ദമ്പതികൾ സഞ്ചരിച്ച ബൈക്ക് അപകടത്തിൽപെട്ട് ഭർത്താവ് മരിച്ചു. ചെങ്ങന്നൂർ ആല പടിയത്ത് കിഴക്കേതിൽ മോഹനന്റെയും സുജാതയുടെയും മകൻ ജിതിൻ മോഹൻ (34) ആണ് മരിച്ചത്. ഭാര്യ ആശയെ പരിക്കുകളോടെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഏതാനും മാസങ്ങൾക്ക് മുമ്പായിരുന്നു ഇവരുടെ വിവാഹം. ഇവർ ഒരു ബൈക്കിലും, ബന്ധുക്കളായ രണ്ടുപേർ മറ്റൊരു ബൈക്കിലുമായി ആലപ്പുഴ ബീച്ചിൽ ആശയുടെ ജന്മദിനം ആഘോഷിക്കാൻ പോയതായിരുന്നു.

മടങ്ങി വരവേ എം.സി റോഡിൽ പന്നിക്കുഴി പാലത്തിന് സമീപമായിരുന്നു അപകടം. വഴിയിൽ വീണുകിടന്ന ഉരുളകിഴങ്ങ് ചാക്കിൽ ഇടിക്കാതിരിക്കാൻ ബൈക്ക് വെട്ടിച്ചപ്പോൾ പിറകേ വന്ന മിനി ലോറി ബൈക്കിൽ ഇടിക്കുകയായിരുന്നു.

തിരുവല്ല എസ്.എച്ച്.ഒ കെ.എസ്. സുജിത്തിന്റെ നേതൃത്വത്തിൽ ഇവരെ ഉടൻ സ്വകാര്യ മെഡിക്കൽ കോളജ് ആശുപ്രതിയിലെത്തിച്ചെങ്കിലും ജിതിൻ മരിച്ചു. ഭാര്യ ആശയുടെ ഇരുകാലുകളും ഒടിഞ്ഞ നിലയിലാണ്.

ചെങ്ങന്നൂരിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരനാണ് ജിതിൻ. സംസ്കാരം പിന്നീട്. സഹോദരൻ: ജിനേഷ് മോഹൻ (ഡി.വൈ.എഫ്.ഐ ആല മേഖല പ്രസിഡന്റ്).

Tags:    
News Summary - Husband dies in car accident while returning from celebrating wife's birthday at the beach

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.