സ്വർണം കൂടിയതിനേക്കാൾ വേഗത്തിൽ തിരിച്ചിറങ്ങുന്നു; നാലുമാസം കൊണ്ട് കൂടിയത് 44,600; നാലുനാൾ കൊണ്ട് കുറഞ്ഞത് 21,240 രൂപ!

കൊച്ചി: റോക്കറ്റ് വേഗത്തിൽ കൂടിയ സ്വർണ വില അതേക്കാൾ വേഗത്തിൽ താഴോട്ടിറങ്ങുന്നു. നാലുദിവസം കൊണ്ട് പവന് 21,240 രൂപയാണ് ഇടിഞ്ഞത്. ഇന്ന് മാത്രം രണ്ട് തവണയായി പവന് 9,840 രൂപ കുറഞ്ഞെങ്കിലും വൈകീട്ട് 2000 രൂപ കൂടി. ഗ്രാമിന് 250 രൂപ കൂടി 13,740 രൂപയും പവന് 2000 രൂപ കൂടി 1,09,920 രൂപയുമാണ് നിലവിലെ വില.

വ്യഴാഴ്ചയാണ് സ്വർണവില സർവകാല റെക്കോഡിലെത്തിയത്. 1,31,160 രൂപയായിരുന്നു അന്ന് രാവിലെ പവൻ വില. രാവിലെ ഒറ്റയടിക്ക് 8,640 കൂടിയാണ് റെക്കോഡിട്ടത്. എന്നാൽ, അന്ന് വൈകീട്ട് മുതൽ വില കുറഞ്ഞു തുടങ്ങി. 800 രൂപ കുറഞ്ഞ് 130360 രൂപയിലാണ് അന്ന് വിപണി ക്ലോസ് ചെയ്തത്.

തൊട്ടുപിന്നാലെ, വെള്ളിയാഴ്ച 6,280 രൂപയും ശനിയാഴ്ച 6,320 രൂപയും കുറഞ്ഞു. അവധി ദിനമായ ഇന്നലെ വിലയിൽ മാറ്റമുണ്ടായില്ല. നാലുമാസം കൊണ്ട് 44,600 രൂപയാണ് ഒരുപവൻ സ്വർണത്തിന് വർധിച്ചത്. 2025 ഒക്ടോബർ മൂന്നിന് 86,560 രൂപയായിരുന്നു വില. ഇത് പിന്നീട് ഏറിയും കുറഞ്ഞും റെക്കോഡ് കുതിപ്പിലെത്തുകയായിരുന്നു.

ആഗോള വിപണിയിൽ ട്രോയ് ഔൺസിന് സ്വപ്നവിലയായ 5,594.28 ഡോളർ തൊട്ട ശേഷം ഇടിയുന്ന പ്രവണതയാണ് രേഖപ്പെടുത്തുന്നത്. സ്​പോട്ട് ഗോൾഡ് 148.14 ഡോളർ ഇടിഞ്ഞ് 4,745.06 ഡോളറിലാണ് വിൽപന. ണ്ടാഴ്ചക്കിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇപ്പോൾ സ്വർണവ്യാപാരം പുരോഗമിക്കുന്നത്.

ജനുവരിയിലെ സ്വർണവില

1 99,040 (Lowest of Month)

2 99880

3 99600

4 99600

5 100760 (Morning)

5 101080 (Afternoon)

5 101360 (Evening)

6 101800

7 102280 (Morning)

7 101400 (Evening)

8 101200

9 101720 (Morning)

9 102160 (Evening)

10 103000

11 103000

12 104240

13 104520

14 105320 (Morning)

14 105600 (Evening)

15 105000 (Morning)

15 105320 (Evening)

16 105160

17 105440

18 105440

19 106840 (Morning)

19 107240 (Evening)

20 108000 (Morning)

20 108800 (Noon)

20 110400 (Afternoon)

20 109840 (Evening)

21 113520 (Morning)

21 115320 (Noon)

21 114840 (Evening)

22 113160

23 117120 (Morning)

23 115240 (Afternoon)

24 116320 (Morning)

24 117520 (Evening)

25 117520

26 119320 (Morning)

26 118760 (Afternoon)

27 118760

28 121120 (Morning)

28 122520 (Afternoon)

29 Rs. 1,31,160 (Morning -Highest of Month)

29 130360 (Evening)

30 125120 (Morning)

30 124080 (Afternoon)

31 117760

ഫെബ്രുവരിയിലെ സ്വർണവില

1 117760

2 1,11,120 (morning)

2 1,07,920 (Lowest of Month) (Afternoon)

2 1,09,920 (Evening)

Tags:    
News Summary - gold price kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT